അജ്മാന്‍ : വാടക ബാധ്യത മൂലം താമസ സ്ഥലത്ത് നിന്നും ഇറക്കിവിട്ട കുടുംബത്തിന് നാട്ടിലെത്താൻ അജ്മാന്‍ പൊലീസിെൻറ സഹായം. പൊലീസിെൻറ സാമൂഹിക സഹകരണ വിഭാഗത്തിെൻറ സഹായത്തിലാണ് ഉസ്ബെക്കിസ്ഥാന്‍ സ്വദേശികൾ നാടണഞ്ഞത്.
71 വയസായ അമ്മൂമ്മയും 38 വയസുകാരിയായ മാതാവും ഒമ്പത് വയസുകാരനായ മകനുമാണ് കുടുംബത്തിൽ ഉണ്ടായിരുന്നത്. വാടക നൽകാനില്ലാതെ വന്നതോടെ ഇവരെ താമസ സ്ഥലത്ത് നിന്നും പുറത്താക്കി.
ആശ്രയമായിരുന്ന മാതാവ് ചെക്ക് കേസുമായി ബന്ധപ്പെട്ട് ജയിലിലായത് കുടുംബത്തിെൻറ താളം തെറ്റിച്ചിരുന്നു. കുട്ടിയുടെയും മാതാവിന്‍റെയും വിസ എട്ടു വര്‍ഷമായിട്ടും അമ്മൂമയുടെ വിസ നാലു വര്‍ഷമായിട്ടും പുതുക്കിയിരുന്നില്ല.
മകന്‍ ജനിച്ച ശേഷം ഔദ്യോഗിക രേഖകള്‍ ഒന്നും ശരിയാക്കിയിരുന്നില്ല. കുട്ടിയുടെ ഔദ്യോഗിക രേഖകൾ ഉസ്ബെക്കിസ്ഥാന്‍ എംബസിയുമായി ബന്ധപ്പെട്ട് പൊലീസ് ശരിയാക്കി നല്‍കി. താമസ കുടിയേറ്റ വിഭാഗത്തിെൻറ ശിശു ക്ഷേമ വിഭാഗവും ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സും സഹായങ്ങൾ നൽകി. നാട്ടിലെത്താനുള്ള വിമാന ടിക്കറ്റും അത്യാവശ്യത്തിനുള്ള പണവും പൊലീസ് തന്നെയാണ് നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.