സുരേഷ് പുറവങ്കര, അരുൺ സുന്ദർരാജ്, രാകേഷ് മുട്ടിൽ
ദുബൈ: സീനിയർ ചേംബർ ഇന്റർനാഷനൽ ദുബൈ ഘടകത്തിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ദുബൈ ലാവെൻഡർ ഹോട്ടലിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ മുൻ യു.എ.ഇ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സി.പി റിസ്വാൻ മുഖ്യാതിഥി ആയിരുന്നു.
സുരേഷ് പുറവങ്കര (പ്രസിഡന്റ്), അരുൺ സുന്ദർരാജ് (സെക്രട്ടറി), രാകേഷ് മുട്ടിൽ (ട്രഷറർ), മഹേഷ് കൃഷ്ണൻ (വൈസ് പ്രസിഡന്റ്), നയന ഷൈജു (ജോയന്റ് സെക്രട്ടറി), പുഷ്പ മഹേഷ് (സീനിയറേറ്റ് ചെയർപേഴ്സൻ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
യോഗത്തിൽ നാഷനൽ ഡയറക്ടർ നിഷാദ് ഗോപിനാഥ് പുതിയ അംഗങ്ങൾക്കുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ മുനീർ അൽ വഫ, അഡ്വ. വി.സി. ചാക്കോ, ഷാക്കിറ മുനീർ, രാജീവ് പിള്ള, സന്തോഷ് നായർ എന്നിവർ ആശംസ പ്രസംഗം നടത്തി. പ്രോഗ്രാം ഡയറക്ടർ സനേഷ് മുട്ടിൽ സ്വാഗതവും അരുൺ സുന്ദർരാജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.