മോഡൽ സർവിസ് സൊസൈറ്റി ഭരണസമിതി പ്രഖ്യാപന ചടങ്ങ്
ദുബൈ: യു.എ.ഇയിൽ ദശകങ്ങളായി പ്രവർത്തിക്കുന്ന സംഘടനകളിലൊന്നായ മോഡൽ സർവിസ് സൊസൈറ്റി അടുത്ത നാല് വർഷത്തേക്കുള്ള (2025 -29) ഭരണ സമിതിയെ പ്രഖ്യാപിച്ചു. സംഘടനയിലെ അംഗങ്ങൾ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുത്ത ഫയാസ് അഹമ്മദ്(ചെയർമാൻ), നസീർ അബൂബക്കർ (വൈസ് ചെയർമാൻ), ഷജിൽ ഷൗക്കത്ത് (ജനറൽ സെക്രട്ടറി), അബ്ദുൽ മുത്വലിഫ് ഹംസ (ട്രഷറർ), ഉമ്മർ തെരുവത്ത് വെളിയംകോട് (ജനറൽ കൺവീനർ), സഈദ് മറൈ മുഹമ്മദ് സഈദ് അൽ ഹല്യാൻ (പബ്ലിക് റിലേഷൻസ് ഡയറക്ടർ), മുഹമ്മദ് ഈസ യഅ്ഖൂബ് ഹസ്സൻ (അഡ്മിനിസ്ട്രേഷൻ ഡയറക്ടർ) എന്നിവരടങ്ങുന്ന ഏഴംഗ ഭരണസമിതിയെയാണ് കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി പ്രതിനിധികളായ അബ്ദുല്ല അൽ ഹമ്മാദി, അബ്ദുല്ല അൽ മറി എന്നിവർ ചേർന്ന് എം.എസ്.എസ് അംഗങ്ങളുടെ പൊതുയോഗത്തിൽ വെച്ച് പ്രഖ്യാപിച്ചത്.
റമദാനിൽ വിവിധ ലേബർ ക്യാമ്പുകളിൽ തൊഴിലാളികൾക്കുവേണ്ടി ഒരുക്കുന്ന ഇഫ്താർ വിരുന്ന്, യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ എമിറേറ്റുകളിലെ 60ൽ പരം സ്കൂളുകൾ പങ്കെടുക്കുന്ന യുവജനോത്സവം, ദുബൈ ബ്ലഡ് ഡൊണേഷൻ സെന്ററുമായി ചേർന്ന് നടത്തുന്ന രക്തദാന ക്യാമ്പുകൾ, സംരംഭകത്വ വ്യക്തി വികസന പരിശീലനങ്ങൾ ഉൾപ്പെടെ വനിതാ ശാക്തീകരണത്തിനുവേണ്ടിയുള്ള വിവിധ പദ്ധതികൾ, തൊഴിലന്വേഷകർക്ക് ഉപകാരപ്രദമാകുന്ന കൗൺസലിങ്, ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്ക് നൽകുന്ന ആരോഗ്യ- ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികൾ, വിദ്യാർഥികൾക്കുവേണ്ടി വ്യക്തിത്വ വികസന പരിശീലന പരിപാടികൾ തുടങ്ങിയവയാണ് എം.എസ്.എസിന്റെ പ്രധാന പ്രവർത്തനങ്ങൾ. എല്ലാവരെയും ചേർത്തുപിടിച്ചും ഉൾക്കൊണ്ടും സന്നദ്ധ പ്രവർത്തനശേഷി വികസിപ്പിക്കുകയും സംഘടനയുടെ ക്ഷേമോൻമുഖ സേവന പ്രവർത്തനങ്ങൾ സമൂഹത്തിലെ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പുതിയ ചെയർമാൻ ഫയാസ് അഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.