ഇന്‍കാസ് അബൂദബിയുടെ പുതിയ സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികള്‍
അബൂദബി: കെ.പി.സി.സി പ്രഖ്യാപിച്ച ഇന്‍കാസ് അബൂദബിയുടെ പുതിയ സ്റ്റേറ്റ് കമ്മിറ്റി ചുമതലയേറ്റു. നിലവിലെ പ്രസിഡന്റ് ബി. യേശുശീലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ചുമതലയേറ്റത്. പുതിയ ഭാരവാഹികള്‍: എ.എം. അന്‍സാര്‍ (പ്രസിഡന്റ്), സി.എം. അബ്ദുല്‍ കരീം, അഹദ് വെട്ടൂര്‍ (വര്‍ക്കിങ് പ്രസിഡന്റുമാര്‍), ജനറല്‍ സെക്രട്ടറിമാര്‍ : എം.യു. ഇര്‍ഷാദ് (ഓര്‍ഗനൈസിങ്), നൗഷാദ് വര്‍ക്കല, അബ്ദുല്‍ ഗഫൂര്‍ എന്നിവരും ട്രഷററായി സാബു അഗസ്റ്റിന്.
അസിസ്റ്റന്റ് ട്രഷററായി രാജേഷ് മഠത്തില്‍, വൈസ് പ്രസിഡന്റുമാരായി സുരേഷ് കുമാര്‍ ടി.വി, ഷാജഹാന് ഹൈദര്‍ അലി, ഫൈസല്‍ കാരാട്ട്, ശഹീദ് മുണ്ടയാട്, ഫസലുദീന് ടി.എം, ദശപുത്രന്‍.ബി എന്നിവരും സെക്രട്ടറിമാരായി അനുപ ബാനര്‍ജി, ടി.കെ. യാസര്‍, ഷാജു പവിത്രന്, ജെറിന് ജേക്കബ്, നസീര്‍ അനക്കപ്പറമ്പില്, എന്നിവരും മറ്റു 22 എക്സിക്യൂട്ടിവ് അംഗങ്ങളുമാണ് ചുമതലയേറ്റത്. നിലവിലെ ജനറല്‍ സെക്രട്ടറി സലിം ചിറക്കല്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ നിബു സാം ഫിലിപ്പ്, ഗ്ലോബല്‍ കമ്മിറ്റി അംഗങ്ങളായ എന്‍.പി. മുഹമ്മദാലി, കെ.എച്ച്. താഹിര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.