ഫുജൈറ: ഫുജൈറയിലെ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയുടെ തീരുമാനപ്രകാരം ഫുജൈറ എമിറേറ്റിൽ ഒരു പുതിയ ഫിൽ ഹാർമോണിക് ഓർക്കസ്ട്ര സ്ഥാപിക്കാന്‍ ധാരണയായി. എമിറേറ്റിന്റെ കലാ-സംഗീത മേഖലയെ മുന്നോട്ടു കൊണ്ടുപോകുന്നതിനും യുവതലമുറയെ വിവിധ സംഗീത വിഷയങ്ങളിൽ ബോധവത്കരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഫുജൈറ ഫിൽ ഹാർമോണിക് ഓർക്കസ്ട്രയിൽ എമിറേറ്റിലെ അക്കാദമികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ നിന്നുള്ള സംഗീത വിദ്യാർഥികളെ ലക്ഷ്യംവെക്കുന്നു.
കുട്ടികൾ, കൗമാരക്കാർ, യുവാക്കൾ എന്നിവരിൽ സംഗീത പ്രതിഭകളെ പരിപോഷിപ്പിക്കുക, അവരുടെ കഴിവുകൾ വർധിപ്പിക്കുക, ദേശീയ, അന്തർദേശീയ തലങ്ങളിലേക്ക് അവരെ ഉയർത്തുക എന്നിവയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.
പ്രായോഗികവും സൈദ്ധാന്തികവുമായ പരിശീലനത്തോടൊപ്പം വർക്ക്ഷോപ്പുകളും പ്രത്യേക പരിപാടികളും ഓർക്കസ്ട്രയിൽ ഉറപ്പാക്കും. കഴിഞ്ഞ ഡിസംബറിൽ യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ ‘ദേശീയ ഓർക്കസ്ട്ര’ സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.