അജ്മാനിലെ പുതിയ ഫാസ്റ്റ് സെന്‍റർ

അജ്മാനിൽ പുതിയ ഫാസ്റ്റ് സെന്‍റർ തുറന്നു

അജ്മാന്‍: വാഹന പരിശോധനക്കും രജിസ്ട്രേഷനുമുള്ള 'ഫാസ്റ്റ്' സെന്‍റർ അജ്മാൻ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി ഉദ്ഘാടനം ചെയ്തു. അജ്മാൻ പൊലീസ് കമാൻഡർ-ഇൻ ചീഫിന്‍റെ നേതൃത്വത്തിലുള്ള സെക്യൂരിറ്റി സർവിസസ് സപ്പോർട്ട് അതോറിറ്റി നിയന്ത്രിക്കുന്ന ഈ കേന്ദ്രം അജ്മാന്‍ ജറഫിലാണ് പ്രവര്‍ത്തിക്കുന്നത്. അജ്മാൻ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കളുടെ സന്തോഷത്തിനായി ഗുണമേന്മയുള്ളതും മെച്ചപ്പെട്ടതുമായ സേവനങ്ങൾ വാഹന പരിശോധന, രജിസ്ട്രേഷൻ മേഖലയില്‍ വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കേന്ദ്രം സ്ഥാപിച്ചതെന്ന് ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു.

ഏറ്റവും പുതിയ വാഹന പരിശോധനയും ലൈസൻസിങ് സേവനങ്ങളും ഇൻഷുറൻസ് സേവനങ്ങളും ഈ കേന്ദ്രം നൽകുന്നുണ്ട്. ലൈറ്റ്, മീഡിയം വാഹനങ്ങൾക്കും മോട്ടോർ സൈക്കിളുകൾക്കുമായി മൂന്ന് പ്രത്യേക പരിശോധന പാതകളിൽ ഒരുക്കിയിട്ടുണ്ട്. മാനദണ്ഡങ്ങൾക്ക് അനുസൃതമായി കൃത്യമായ പരിശോധന ഉറപ്പാക്കാൻ ആവശ്യമായ ഏറ്റവും പുതിയ ഉപകരണങ്ങളും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. പരിസ്ഥിതി സംരക്ഷണ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വാഹന എക്‌സ്‌ഹോസ്റ്റുകളിലെ കാർബണിന്‍റെ ശതമാനം പരിശോധിക്കുന്നതും ബ്രേക്കുകൾ, ചെയ്സുകള്‍ എന്നിവ കൃത്യമായി പരിശോധിക്കുമെന്ന് വകുപ്പ് ഡയറക്ടർ കേണൽ സുൽത്താൻ ഖലീഫ ബിൻ ഹരേബ് വിശദീകരിച്ചു.

Tags:    
News Summary - New fast center opens in Ajman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.