ദുബൈ മർകസിന് പുതിയ സാരഥികൾ

ദുബൈ: ദുബൈ മർകസിന് പുതിയ സാരഥികളെ തിരഞ്ഞെടുത്തു. മർകസ്, ഐ.സി.എഫ്​, ആർ.എസ്​.സി, കെ.സി.എഫ്​, അലുമ്​നി, സഖാഫി ശൂറ ഭാരവാഹികളുടെ സംയുക്ത യോഗത്തിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.

ഡോ. അബ്​ദുസ്സലാം സഖാഫി എരഞ്ഞിമാവാണ്​ പ്രസിഡൻറ്. യഹ്‌യ സഖാഫി ആലപ്പുഴയെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. മറ്റ്​ ഭാരവാഹികൾ: മുഹമ്മദലി സൈനി (ഫിനാൻസ് സെക്ര.), സൈദ് സഖാഫി വെണ്ണക്കോട്, ജമാൽ ഹാജി ചങ്ങരോത്ത്, മുഹ്‌യിദ്ദീൻ കുട്ടി സഖാഫി പുകയൂർ, മുഹമ്മദ് പുല്ലാളൂർ, ഫസൽ മട്ടന്നൂർ (വൈസ്​ പ്രസി), എൻജിനീയർ ഷഫീഖ് ഇടപ്പള്ളി, ഡോ. നാസർ വാണിയമ്പലം, നസീർ ചൊക്ലി, സലീം ആർ.ഇ.സി, ബഷീർ വെള്ളായിക്കോട് (സെക്ര.), ഡോ. മുഹമ്മദ് ഖാസിം, ഡോ. കരീം വെങ്കിടങ്ങ്, ഫ്ലോറ ഹസൻ ഹാജി, നെല്ലറ ശംസുദ്ദീൻ, മുഹമ്മദലി ഹാജി അല്ലൂർ, മമ്പാട് അബ്​ദുൽ അസീസ് സഖാഫി, സയ്യിദ് താഹ ബാഫഖി, എ.കെ. അബൂബക്കർ മുസ്‌ലിയാർ കട്ടിപ്പാറ, അസീസ് ഹാജി പാനൂർ, ഫാറൂഖ് പുന്നയൂർ (ഉപദേശക സമിതി).

മർകസ് ഗ്ലോബൽ കൗൺസിൽ ചെയർമാൻ ഉസ്മാൻ സഖാഫി തിരുവത്ര തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കേന്ദ്ര മർകസ് പ്രതിനിധികളായ മർസൂഖ് സഅദി, ഉബൈദുല്ല സഖാഫി, യു.എ.ഇ മർകസ് ഐ.സി.എഫ്​ നേതാക്കളായ അബ്​ദുൽ അസീസ് സഖാഫി മമ്പാട്, ശരീഫ് കാരശ്ശേരി, അബ്​ദുൽ ബസ്വീർ സഖാഫി, അബ്​ദുൽ റഷീദ് ഹാജി കരുവമ്പൊയിൽ, മൂസ കിണാശ്ശേരി, അബ്​ദുസലാം സഖാഫി വെള്ളലശ്ശേരി, അബ്​ദുസലാം കോളിക്കൽ, മുനീർ പാണ്ഡ്യാല എന്നിവർ സംബന്ധിച്ചു.

ദുബൈ ഇസ്‌ലാമിക് അഫയേഴ്‌സി​െൻറ അനുമതിയോടെ പ്രവർത്തിക്കുന്ന മർകസ് സമിതിയാണ് കോവിഡ് കാലയളവിൽ ദുബൈയിലെ വിവിധ ഗവ. വിഭാഗങ്ങളുമായി സഹകരിച്ച്​ നിരവധി സേവന സന്നദ്ധപ്രവർത്തനങ്ങൾ നടത്തിയത്. എക്സിക്യൂട്ടിവ് അംഗങ്ങളായി 50 അംഗ സമിതിയെയും തിരഞ്ഞെടുത്തു. ഭാരവാഹികളെ മർകസ് ചാൻസലർ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ അഭിനന്ദിച്ചു.

Tags:    
News Summary - New drivers for Dubai Marcus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.