തളിപ്പറമ്പ് സർ സയ്യിദ് കോളജ് അലുമ്നി ഫോറം (സ്കോട്ട) ഭാരവാഹികൾ
ദുബൈ: സർ സയ്യിദ് കോളജ് തളിപ്പറമ്പ് അലുമ്നി ഫോറം (സ്കോട്ട) യു.എ.ഇ ചാപ്റ്റർ 2025-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അക്കാഫ് അസോസിയേഷൻ ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ‘സ്കോട്ട’യുടെ ആദ്യകാല പ്രസിഡന്റും അക്കാഫ് ബോർഡ് മെംബറുമായ സി.ടി. റഫീഖ് അവതരിപ്പിച്ച പാനലിന് ജനറൽ ബോഡി ഐകകണ്ഠ്യേന അംഗീകാരം നൽകി.
അന്തരിച്ച മുഹമ്മദ് കാട്ടിൽപീടിക, ശാസിൽ മഹമൂദ് എന്നിവർക്ക് പ്രാർഥനകളോടെ തുടങ്ങിയ യോഗത്തിൽ 2023-24ലെ വിശദമായ പ്രവർത്തന റിപ്പോർട്ടും ഫിനാൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ച് പാസാക്കി.
2023-24ലെ മികച്ച പ്രകടനത്തിനുള്ള അവാർഡുകൾ മുസ്തഫ കുറ്റിക്കോലിനും മുഹമ്മദ് ഷഫീഖ് കണ്ടത്തിലിനും സമ്മാനിച്ചു. സൈബർ ക്വിസ് ജേതാക്കൾക്കുള്ള ഉപഹാരങ്ങളും കൈമാറി. പ്രസിഡന്റ് അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. സി.പി. മൻസൂർ, ഹാഷിം തൈവളപ്പിൽ, ഷംഷീർ പറമ്പത്കണ്ടി, ജെയിംസ്, സാലി അച്ചീരകത്, അൽത്താഫ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
ഭാരവാഹികൾ: പ്രസിഡന്റ്-അബ്ദുൽ നാസർ പെരുമ്പ (പയ്യന്നൂർ), വൈസ് പ്രസിഡന്റുമാർ-സി.പി. മൻസൂർ (കൂത്തുപറമ്പ്), അബ്ദുറഹിമാൻ(കണ്ണപുരം), മുഹമ്മദ് ഷഫീഖ് കണ്ടത്തിൽ (കണ്ണൂർ സിറ്റി). ജനറൽ സെക്രട്ടറി-ഷംഷീർ പറമ്പത്തുകണ്ടി (കണ്ണൂർ സിറ്റി), ജോ. സെക്രട്ടറിമാർ- ജുനൈദ് (തൃക്കരിപ്പൂർ), രഘു നായർ മുംബൈ (കണ്ണപുരം), നിസാമുദ്ദീൻ(നാദാപുരം). ട്രഷറർ-ഹാഷിം തൈവളപ്പിൽ (തെക്കുമ്പാട്), ജോ. ട്രഷറർമാർ- സാലി അച്ചീരകത് (പഴയങ്ങാടി), അൽത്താഫ് (തളിപ്പറമ്പ്), ഓഡിറ്റർ-മൻസൂർ അലി (പയ്യന്നൂർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.