ദുബൈ: ദുബൈയിലെ ഏറ്റവും വലിയ ഇൻഡോർ എ.സി നവരാത്രി ആഘോഷത്തിന് സെപ്റ്റംബർ 21ന് തുടക്കമാകും. അൽ നാസർ ലീഷർ ലാൻഡ് ഐസ് റിങ്കിൽ രാത്രി 8.30ന് പരിപാടികൾക്ക് തിരിതെളിയും.
ഒക്ടോബർ രണ്ടുവരെ 12 ദിവസം നീളുന്ന ആഘോഷ പരിപാടികളിൽ ചലച്ചിത്രതരാം സുധ ചന്ദ്രൻ, ഇന്ത്യയിൽനിന്നുള്ള പ്രശസ്ത കലാകാരന്മാരായ ഓജസ് റാവൽ, രാജീവ് ശ്രുതി, ജയ് തക്കർ, പ്രിയങ്കി പട്ടേൽ, രംഗ് തരംഗ് ബാൻഡിലെ കശ്യപ് സോംപുര, സോയം ലഡ്കയുടെ ധോൽ മേളം, ഡിജെ സണ്ണി പഞ്ചോളി തുടങ്ങി അനേകർ പങ്കെടുക്കും.
കഴിഞ്ഞ വർഷം 18,000ത്തിൽ അധികം പേരാണ് പരിപാടികളിൽ പങ്കെടുത്തത്. ഈ വർഷം അതിൽ കൂടുതൽ ആളുകൾ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. പാരമ്പര്യവും പുതുമയും സംയോജിപ്പിച്ച് നടക്കുന്ന പരിപാടി നവ അനുഭവം ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജയൻ തോമസ് 0501400430.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.