Posted On
date_range Updated On
date_range യു.എ.ഇ ഭരണാധികാരികൾക്ക് ആശംസ നേർന്ന് നരേന്ദ്രമോദി
ദുബൈ: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് ചെറിയ പെരുന്നാൾ ആശംസ നേർന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. അബൂദബിയിലെ ഇന്ത്യൻ എംബസി വൃത്തങ്ങളാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയെയും യു.എ.ഇയെയും ബന്ധിപ്പിക്കുന്ന സമാധാനത്തിന്റെയും സൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധത്തെ പെരുന്നാൾ ഓർമിപ്പിക്കുന്നുവെന്നും ശൈഖ് മുഹമ്മദിന്റെ കാഴ്ചപ്പാട് ലക്ഷക്കണക്കിന് ഇന്ത്യക്കാരെ അന്തസോടെയും ആദരവോടെയും യു.എ.ഇയിൽ ജീവിക്കാൻ പ്രാപ്തരാക്കുന്നുവെന്നും പ്രധാനമന്ത്രി സന്ദേശത്തിൽ പറഞ്ഞു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആശംസയറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.