ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർരിയുടെ സാന്നിധ്യത്തിൽ ഇമാറാത്തി മാധ്യമപ്രവർത്തക നജ്ല അൽ ദൂഖിക്ക് അറബ്
മീഡിയ യൂനിയനിൽ അംഗത്വ കാർഡ് കൈമാറുന്നു
ദുബൈ: യു.എന്നുമായി ബന്ധപ്പെട്ട അറബ് മീഡിയ യൂനിയനിൽ അംഗത്വം നേടിയ ആദ്യ ഇമാറാത്തി വനിതാ മാധ്യമപ്രവർത്തകയായി നജ്ല അൽദൂഖി. ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ (ജി.ഡി.ആർ.എഫ്.എ) മാർക്കറ്റിങ് ആൻഡ് ഗവൺമെന്റ് കമ്യൂണിക്കേഷൻ ഡയറക്ടറായി പ്രവർത്തിക്കുകയാണ് നജ്ല.
സ്ഥാപനത്തിന് നൽകിയ വിലപ്പെട്ട സംഭാവനകൾ പരിഗണിച്ചാണ് ജി.ഡി.ആർ.എഫ്.എയുടെ മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർരി നജ്ലയെ ഈ അംഗത്വത്തിന് നാമനിർദേശം ചെയ്തത്. ദുബൈയിലെ താമസ -കുടിയേറ്റ ഓഫിസിൽ നടന്ന ചടങ്ങിൽ, ലെഫ്റ്റനന്റ് ജനറൽ അൽ മർരിയുടെ സാന്നിധ്യത്തിൽ നജ്ല അൽദൂഖിക്ക് അംഗത്വ കാർഡ് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.