ശക്തി തിയറ്റേഴ്‌സ് സംഘടിപ്പിക്കുന്ന സംഗീത പരിപാടിയെ കുറിച്ച് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ വിശദീകരിക്കുന്നു

ശക്തി തിയറ്റേഴ്‌സ് സംഗീത പരിപാടി നാളെ

അബൂദബി: ശക്തി തിയറ്റേഴ്‌സ് സംഘടിപ്പിക്കുന്ന സംഗീത പരിപാടി ശനിയാഴ്ച രാത്രി എട്ടിന് അബൂദബി കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നൂറു പൂക്കളേ, നൂറുനൂറു പൂക്കളേ... എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ അലോഷി ആദംസ് സംഗീതമേളക്കു നേതൃത്വം നല്‍കും. അലോഷിയുടെ ഇന്ത്യക്കു പുറത്തെ ആദ്യ ഗസല്‍ പരിപാടി കൂടിയാണിത്. അനു പയ്യന്നൂര്‍ (ഹാര്‍മോണിയം), ഷിജിന്‍ തലശ്ശേരി (തബല), കിരണ്‍ മനോഹര്‍ (ഗിറ്റാര്‍), സക്കറിയ (ക്ലാസ് ബോക്സ്) എന്നിവര്‍ പിന്നണിയിലുണ്ടാവും. വാര്‍ത്തസമ്മേളനത്തില്‍ അലോഷി, ശക്തി തിയറ്റേഴ്സ് പ്രസിഡന്‍റ് ടി.കെ. മനോജ്, ജനറല്‍ സെക്രട്ടറി സഫറുല്ല പാലപ്പെട്ടി, കലാവിഭാഗം സെക്രട്ടറി അന്‍വര്‍ ബാബു, മീഡിയ ആൻഡ് ഐ.ടി സെക്രട്ടറി ഷിജിന കണ്ണന്‍ദാസ്, ജോ.സെക്രട്ടറി സി.എം.പി. ഹാരിസ് എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Music Concert tomorrow Shakti Theaters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.