‘റ​ഫി നൈ​റ്റ്’ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. വൈ.​എ. റ​ഹീം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മുഹമ്മദ് റഫി അനുസ്മരണവും പുരസ്കാര വിതരണവും

ഷാർജ: അനശ്വര ഗായകൻ മുഹമ്മദ് റഫിയെ അനുസ്മരിച്ച് ചിരന്തനയും ദർശന കലാസാംസ്കാരിക വേദിയും സംയുക്തമായി 'റഫി നൈറ്റ്' സംഘടിപ്പിച്ചു. 22ാമത് ചിരന്തന മുഹമ്മദ് റഫി പുരസ്കാരം മാധ്യമ പ്രവർത്തകനായ രാജു മാത്യു, ജാൻസൺ മെഡിക്കൽ സെൻറർ എം.ഡി എ.വി. സൈദ് എന്നിവർക്ക് സമ്മാനിച്ചു.

മുഹമ്മദ് റഫിയുടെ ഗാനങ്ങൾ ആലപിക്കുന്ന യു.എ.ഇയിലെ ഗായകരായ ഷഫീക്ക് തോഷി, അബ്ദുൽ മജീദ് ശൈഖ് ബോബെ, ശാലിനി രാഘേഷ്, പി.എം.കെ. റഹിം, പി. മൊയ്തീൻ മുട്ടം എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്‍റ് അഡ്വ. വൈ.എ. റഹീം പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി യു.എ.ഇ കമ്മിറ്റി ട്രഷറർ നിസാർ തളങ്കര, ചിരന്തന അധ്യക്ഷൻ പുന്നക്കൻ മുഹമ്മദലി എന്നിവർ റഫിയെ അനുസ്മരിച്ച് സംസാരിച്ചു.

ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ സംഘടിപ്പിച്ച യോഗത്തിൽ ദർശന കലാസാംസ്കാരിക വേദി വർക്കിങ് പ്രസിഡന്റ് ഷറഫുദ്ദീൻ വലിയകത്ത് അധ്യക്ഷത വഹിച്ചു.

രാജു മാത്യു, ഫർസാന അബ്ദുൽ ജബ്ബാർ, അബ്ദുല്ല മലിശ്ശേരി, ഷിബു ജോൺ എന്നിവർ സംസാരിച്ചു. അഖിൽ ദാസ് ഗുരുവായൂർ സ്വാഗതവും കെ.വി. ഫൈസൽ ഏഴോം നന്ദിയും പറഞ്ഞു. ദർശന കലാവിഭാഗം കൺവീനർ വീണാ ഉല്ലാസിന്‍റെ നേതൃത്വത്തിൽ മുഹമ്മദ് റഫിയുടെ ഗാനങ്ങൾ ആലപിച്ച് 'റഫി നൈറ്റും' അരങ്ങേറി.

Tags:    
News Summary - Muhammad Rafi commemoration and award distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.