അൽഐൻ: തിരുന്നാവായ വൈരങ്കോട് വടക്കെ പല്ലാർ മഹല്ല് കമ്മിറ്റി പ്രസിഡൻറും കാട്ടിലങ്ങാടി പി.എം.എസ്.എ പൂക്കോയ തങ്ങൾ യതീംഖാന കമ്മിറ്റി ട്രഷററുമായ എം.പി മുഹമ്മദ് കുട്ടി മുസ്ല്യാർ(72) അൽഐനിൽ നിര്യാതനായി. സന്ദർശക വിസയിൽ യു.എ.ഇയിൽ എത്തിയ അദ്ദേഹം കഴിഞ്ഞ ആറ് മാസമായി
ദുബൈയിൽ മിർദിഫിൽ മക്കളുടെ കൂടെയായിരുന്നു താമസം. വെള്ളിയാഴ്ച താമസ സ്ഥലത്ത് വെച്ച് ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സ തേടിയെങ്കിലും, നില വഷളായതിനെ തുടർന്ന് അൽഐനിലെ തവാം സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച ഉച്ച ഒന്നരയോടെയാണ് മരിച്ചത്. മൈമൂനയാണ് ഭാര്യ. ശുക്കൂർ, സുമയ്യ എന്നിവർ മക്കളാണ്(ഇരുവരും ദുബൈ). ജീമി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അബൂദാബി വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച പുലർച്ചെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്നും രാവിലെ ഒമ്പതിന് തിരുന്നാവായ വൈരങ്കോട് വടക്കെ പല്ലാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്നും ബന്ധുക്കൾ അറിയിച്ചു. കെ.എം.സി.സി, സുന്നീ സെന്‍റർ പ്രവർത്തകരാണ് നടപടികൾക്ക് നേതൃത്വം നൽകുന്നത്.
മുഹമ്മദ് കുട്ടി മുസ്ല്യാരുടെ വേർപാടിൽ അൽഐൻ സുന്നീ യൂത്ത് സെന്റർ, കെ.എം.സി.സി, കാട്ടിലങ്ങാടി പി.എം.എസ്.എ പൂക്കോയ തങ്ങൾ യതീംഖാന അബൂദാബി - ദുബൈ - അൽഐൻ കമ്മിറ്റികൾ, എസ്.കെ.എസ്.എസ്.എഫ് അൽഐൻ, കാട്ടിലങ്ങാടി അബൂദാബി കെ.എം.സി.സി, എന്നീ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.