കെ.സി. വേണുഗോപാൽ എം.പിയെ ദുബൈ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
കെ.സി. വേണുഗോപാൽ എം.പി ദുബൈയിൽ
ദുബൈ: എ.ഐ.സി.സി സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി ദുബൈയിലെത്തി. ദുബൈ വിമാനത്താവളത്തില്‍ അദ്ദേഹത്തിന് ഊഷ്മള സ്വീകരണം നല്കി. വേണുഗോപാലിനൊപ്പം എ.പി. അനില്‍ കുമാര്‍ എം.എല്‍.എയും ഉണ്ടായിരുന്നു.
ഇന്‍കാസ് യു.എ.ഇ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് മഹാദേവന് വാഴശ്ശേരില്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് ജാബിര്‍, ഇന്‍കാസ് കേന്ദ്ര-സംസ്ഥാന-ജില്ല കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്ന ‘സമകാലീന ഇന്ത്യയും പ്രവാസവും’ പരിപാടി തിങ്കളാഴ്ച വൈകീട്ട് ഷാര്‍ജയില്‍ നടക്കും. വൈകീട്ട് ആറിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഹാളിലാണ് പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.