പീപ്ൾസ് കൾച്ചറൽ ഫോറം യു.എ.ഇ നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് റാഷിദ് സുൽത്താൻ ചെക്ക് മലപ്പുറം കലക്ടർക്ക് കൈമാറുന്നു
ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി
ദുബൈ: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ നിർദേശപ്രകാരം വയനാട് പ്രളയ ദുരിത ബാധിതർക്ക് ആശ്വാസമായി പീപ്ൾസ് കൾച്ചറൽ ഫോറം യു.എ.ഇ നാഷനൽ കമ്മിറ്റി. 66,666 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വൈസ് പ്രസിഡന്റ് റാഷിദ് സുൽത്താൻ മലപ്പുറം കലക്ടർക്ക് കൈമാറി.
പി.സി.എഫ് ഫുജൈറ കമ്മിറ്റി വൈസ് പ്രസിഡന്റ് ഇബ്രാഹിം ആതവനാട്, പി.ഡി.പി ജില്ല ജോയന്റ് സെക്രട്ടറി നിസാം കാളമ്പാടി, എൻ.കെ. ഖാലിദ് എന്നിവർ സന്നിഹിതരായിരുന്നു.
ജി.സി.സി നാടുകളിലെ എല്ലാ പി.സി.എഫ് ഘടകങ്ങളോടും ദുരിതബാധിതർക്ക് നേരിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമായി സഹായമെത്തിക്കാൻ ചെയർമാൻ നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.