അബൂദബി: ഓണ്‍ലൈന്‍ മൊബൈല്‍ റീചാര്‍ജ് തട്ടിപ്പ് നടത്തിയ കേസിൽ പരാതിക്കാരന് 4,309 ദിര്‍ഹം നല്കാന് ഉത്തരവിട്ട് അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് കോടതി. പരാതിക്കാരന്റെ കോടതിച്ചെലവുകള്‍ വഹിക്കണമെന്നും കോടതി നിര്‍ദേശം നല്കി. മൊബൈല്‍ റീചാര്‍ജ് ബാലന്‍സ് അടയ്ക്കുന്നതിനായി പരാതിക്കാരന് പ്രതിയുടെ അക്കൗണ്ടിലേക്ക് 4309.81 ദിര്‍ഹം അയച്ചു. എന്നാല്‍, ഈ പണം പ്രതി അടച്ചില്ല. വഞ്ചിക്കപ്പെട്ടുവെന്ന് വ്യക്തമായതോടെ പരാതിക്കാരന് ക്രിമിനല്‍ കോടതിയെ സമീപിച്ചു.
കേസ് പരിഗണിച്ച കോടതി പ്രതിക്കെതിരെ 15000 ദിര്‍ഹം പിഴ ചുമത്തി. ഇതിനുശേഷമാണ് കേസ് സിവില്‍ കോടതിയിലെത്തിയത്. ക്രിമിനല്‍ കോടതി വിധി കോടതി ശരിവെക്കുകയും പരാതിക്കാരന് പ്രതി പണം തിരികെ നല്കിയെന്നു തെളിയിക്കുന്നതിന് യാതൊരു തെളിവിമില്ലെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് പരാതിക്കാരന് കൈമാറിയ പണം തിരികെ നല്‍കണമെന്നും കോടതിച്ചെലവ് വഹിക്കണമെന്നും സിവില്‍ അഡ്മിനിസ്ട്രേറ്റീവ് കോടതി ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.