ഇസ്​ലാം സ്വീകരിച്ച യുവതിയുടെ വിവാഹം അസാധുവാക്കിയത്​ സങ്കടകരം -എം.എം.അക്​ബർ

ദുബൈ: ​പ്രായപൂർത്തിയായ പെൺകുട്ടി ഇഷ്​ടപ്പെട്ട പുരുഷ​െന വിവാഹം ചെയ്​തത്​ അസാധുവാക്കി കേരള ഹൈക്കോടതി ഇൗയിടെ പുറപ്പെടുവിച്ച വിധി സങ്കടകരമാണെന്ന്​ നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം.എം. അക്ബർ. ഇൗ വിധിയോട്​ കേരള പൊതുസമൂഹം പുലർത്തിയ മൗനമാണ്​ ഏറെ അപകടകരമെന്നും ദുബൈയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

23 വയസ്സുള്ള ഡോക്​ടറായ യുവതി സ്വന്തം ഇഷ്​ടം പ്രകാരം ഇസ്​ലാം സ്വീകരിക്കുകയും അവർക്കിഷ്​ട പുരുഷനെ വിവാഹം കഴിക്കുകയുമാണ്​  ചെയ്​തത്​. എന്നാൽ പിതാവി​​​െൻറ ഹരജിയിൽ ഭർത്താവിനെ ഉപേക്ഷിച്ച്​ മാതാപിതാക്കളുടെ കൂടെ പോകാനാണ്​ ഹൈകോടതി ഉത്തരവിട്ടത്​. കോടതിയുടെ തടവിൽ ദിവസങ്ങളോളം കഴിഞ്ഞ യുവതി മുഖ്യമന്ത്രിക്ക്​ ഇതുസംബന്ധിച്ച്​ കത്തെഴുതിയശേഷമാണ്​ കോടതിയുടെ വിചിത്രമായ വിധി വരുന്നത്​. ഇൗ വിധി സങ്കടകരമാണ്​. അതോടൊപ്പം മതനിരപേക്ഷമെന്ന്​ പറയുന്ന നമ്മുടെ പൊതുസമൂഹം ആ വിധിയിൽ നിശബ്​ദത പാലിക്കുന്നത്​ അപകടകരമായ സാമൂഹിക അവസ്​ഥയെയാണ്​ ​ സൂചിപ്പിക്കുന്നത്​. പരസ്​പരം ഇഷ്​ടമുള്ളവരെ​ പരസ്യമായി ചുംബിക്കാൻ അനുവദിക്കണമെന്ന്​ വാദിക്കുന്നവർ യുവതി സ്വന്തം ഇഷ്​ടംപ്രകാരം വരനെ സ്വീകരിച്ചത്​ അസാധുവാണെന്ന്​ കോടതി  പറയു​േമ്പാൾ നിശബ്​ദത പാലിക്കുന്നത്​ കേരളത്തിലുണ്ടായികൊണ്ടിരിക്കുന്ന ഭീഷണമായ ധ്രുവീകരണത്തെക്കുറിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ റമദാൻ പ്രഭാഷണ പരമ്പരയിൽ സംസാരിക്കാനെത്തിയതായിരുന്നു എം.എം.അക്​ബർ. ജൂൺ ഒന്നിന്​ ദുബൈ അൽ നാസർ ലീഷർ ലാൻറിൽ രാത്രി പത്തരക്കാണ്​ ​പ്രഭാഷണവും ​സംശയ നിവാരണവും. ‘ഖുര്‍ആന്‍; കാരുണ്യത്തി​​​െൻറയും നീതിയുടെയും‘ എന്നതാണ്​ വിഷയം.
 

Tags:    
News Summary - mm akbar comment about hadiya issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.