ദുബൈ: ആ മനുഷ്യരുടെ മനസിെൻറ വിങ്ങലിന് പരിഹാരമാകും. ആശ്വാസപൂർവം അവരിന്ന് നാടണയും. കോവിഡ് പ്രതിസന്ധിമൂലം നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ പോയ പ്രവാസികൾക്ക് സാന്ത്വനം പകരാൻ പ്രവാസി ഇന്ത്യൻ സമൂഹത്തിെൻറ മുഖപത്രമായ ഗൾഫ് മാധ്യമവും മീഡിയ വൺ ടിവിയും ചേർന്ന് ആരംഭിച്ച മിഷൻ വിങ്സ് ഒാഫ് കംപാഷൻ പദ്ധതിയിലെ ആദ്യ സൗജന്യ ചാർേട്ടഡ് വിമാനം 30ന് ഷാർജയിൽ നിന്ന് കൊച്ചിയിലേക്ക് പറക്കും.
ഗൾഫ് മേഖലയിലെ മുൻനിര വ്യവസായ സ്ഥാപനമായ എലൈറ്റ് ഗ്രൂപ്പ് ഒാഫ് കമ്പനീസ് എം.ഡി ആർ. ഹരികുമാറിെൻറ സഹകരണത്തോടെയാണ് വിമാനം ചാർട്ടർ ചെയ്യുന്നത്. വൈകീട്ട് അഞ്ചരയോടെ യാത്രക്കാർ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണം. രാത്രി പത്തരക്ക് പുറപ്പെടുന്ന വിമാനം പുലർച്ചെ നാലു മണിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും.
മിഷൻ വിങ്സ് ഒാഫ് കംപാഷൻ മുഖേനെ നാട്ടിലേക്ക് മടങ്ങാൻ അപേക്ഷിച്ചവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും അർഹരായ എൺപതിലേറെ പേരാണ് ചൊവ്വാഴ്ച രാത്രി പുറപ്പെടുന്ന വിമാനത്തിൽ സഞ്ചരിക്കുക. വന്ദേഭാരത് വിമാനങ്ങളിൽ സീറ്റ് ലഭിക്കാനുള്ള നീണ്ട കാത്തിരിപ്പ് ഒഴിവാക്കുന്നതിനാണ് സ്വന്തം ചാർേട്ടഡ് വിമാനം എന്ന പദ്ധതി ആവിഷ്കരിച്ചതെന്ന് ഗൾഫ് മാധ്യമം ^മീഡിയ വൺ മിഡിൽ ഇൗസ്റ്റ് ഡയറക്ടർ മുഹമ്മദ് സലീം അമ്പലൻ അറിയിച്ചു.
യു.എ.ഇയിൽ നിന്ന് ഇതിനകം 150 ലേറെ പേരെ മിഷൻ വിങ്സ് ഒഫ് കംപാഷൻ പദ്ധതിയിൽ നാട്ടിലെത്തിക്കാനായി. ഖത്തറിൽ നിന്ന് വന്ദേഭാരത് വിമാനങ്ങളിൽ 97 പേരെയുംവിവിധ ചാർട്ടേർഡ് വിമാനങ്ങളിലായി 55 പേരെയും മിഷൻ വിങ്സ് ഓഫ് കംപാഷൻ പദ്ധതിയിൽ നാട്ടിലെത്തിച്ചു. വിങ്സ് ഓഫ് കംപാഷൻെറ ചാർട്ടേർഡ് വിമാനം ജൂലൈ നാലിന് പറക്കും. അതിൽ 169 യാത്രക്കാരുമുണ്ടാകും. സൗദിയിൽ നിന്ന് 17 പേരാണ് പദ്ധതി പ്രകാരം നാട്ടിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.