ദുബൈ വിമാനത്താവളത്തിൽ ചെറുവിമാനം തകർന്ന് രണ്ട് മരണം

ദുബൈ: നാല് യാത്രക്കാരുമായി എത്തിയ ചെറുവിമാനം തകർന്ന്​ രണ്ട് പേർ മരിച്ചു. പൈലറ്റും സഹായിയുമാണ്​ അപകടത്തിൽ മരണ പ്പെട്ടതെന്ന്​ ദുബൈ മീഡിയാ ഒാഫീസ് അറിയിച്ചു. സംഭവം ദുബൈ വിമാനത്താവള പ്രവർത്തനങ്ങളെ അൽപ നേരം തടസപ്പെടുത്തി.

ഏതാനും വിമാനങ്ങൾ വഴിമാറ്റി വിടുകയും സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്തുകയും ചെയ്ത് പ്രവർത്തനം സാധാരണ ഗതിയിലാക്കിയതായി അധികൃതർ വ്യക്തമാക്കി. ഹണിവെല്ലി​​െൻറ ഉടമസ്ഥതതയിലുള്ള ഡയമണ്ട്43 വിമാനമാണ് സാേങ്കതിക തകരാറിനെ തുടർന്ന് അപകടത്തിൽപ്പെട്ടത്.

Tags:    
News Summary - mini plane accident in dubai-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.