അബൂദബി: അൽഐനിലെ സായിദ് ടൂ മിലിട്ടറി കോളജിൽ ഉദ്യോഗസ്ഥർക്കായി നടന്ന ബിരുദദാനച ്ചടങ്ങിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം പങ്കെടുത്തു. യു.എ.ഇ സായുധസേന ജനറൽ കമാൻഡ് സംഘടിപ്പിച്ച ചടങ്ങിൽ ബിരുദധാരികൾ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞ ചൊല്ലി. കോളജ് അധിപൻ ബ്രിഗേഡിയർ ജനറൽ ആമിർ മുഹമ്മദ് അൽ നിയാദി ആമുഖ പ്രസംഗം നടത്തി.
മികച്ച എട്ടു വിദ്യാർഥികളെ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ആദരിച്ചു. പരിശീലനം, ഫിറ്റ്നസ്, വിവിധ സൈനിക കഴിവുകൾ എന്നിവയിൽ മികവുപുലർത്തിയ സൈനികരെ അഭിനന്ദിച്ചു. അൽഐൻ മേഖലയിലെ അബൂദബി റൂളേഴ്സ് പ്രതിനിധി ശൈഖ് തഹ്നൂൻ ബിൻ മുഹമ്മദ് ആൽ നഹ്യാൻ, കോളജ് ഓഫ് കമാൻഡർ ലെഫ്റ്റനൻറ് ജനറൽ ഹമദ് മുഹമ്മദ് ഥാനി അൽ റുമൈതി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.