മിഡില്‍ ഈസ്റ്റ് റീട്ടെയില്‍ ഫോറം പുരസ്കാരം സൗദി റെഡ് സീ മാര്‍ക്കറ്റ്സ് ചെയര്മാന് മുഹമ്മദ് ഇഖ്ബാല്‍ അലവിയില്‍ നിന്ന് ലുലു ഗ്രൂപ് ഡയറക്ടര്‍ എം.എ. സലിം, ജെയിംസ് വര്‍ഗീസ്, ലുലു ഗ്രൂപ് ഇന്റർനാഷനല്‍ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി. നന്ദകുമാര്‍, തമ്പാന് കെ.പി എന്നിവർ ഏറ്റുവാങ്ങുന്നു
ദുബൈ: മിഡില്‍ ഈസ്റ്റ് റീട്ടെയില്‍ ഫോറത്തില്‍ മൂന്ന് പുരസ്കാരങ്ങൾ സ്വന്തമാക്കി ലുലു ഗ്രൂപ്പ്. ഈ വര്‍ഷത്തെ ‘മോസ്റ്റ് അഡ്മിയേര്‍ഡ് റീട്ടെയില്‍ കമ്പനി’ പുരസ്കാരമാണ് ഇതിൽ പ്രധാനം. യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, കുവൈത്ത്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ 135ലധികം സ്ഥാപനങ്ങളെ മറികടന്നാണ് ലുലു ഗ്രൂപ് പുരസ്കാരം നേടിയത്. സ്റ്റോര്‍ ലേഔട്ടുകള്‍, ഉല്പന്ന ശ്രേണി, പ്രവര്‍ത്തന മികവ്, ഭൂമിശാസ്ത്രപരമായ സാന്നിധ്യം തുടങ്ങി ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളും വിപണനവും കണക്കിലെടുത്താണ് ലുലുവിനെ തിരഞ്ഞെടുത്തത്.
യു.എ.ഇയുടെ ഭക്ഷ്യസുരക്ഷയിലും മേഖലയിലെ റീട്ടെയില്‍ വ്യവസായത്തിന്റെ വികസനത്തിലും ലുലു വഹിച്ച പങ്ക് ജൂറി പരിഗണിച്ചു. അപ്പാരല്‍ ഗ്രൂപ്, സിക്സ് സ്ട്രീറ്റ് എന്നിവയാണ് വിവിധ വിഭാഗങ്ങളിലെ മറ്റ് അവാര്‍ഡ് ജേതാക്കള്‍. ഇതുകൂടാതെ ലുലുവിനെ തേടി രണ്ട് അവാര്‍ഡുകള്‍ കൂടി എത്തി. ഏറ്റവും ഉത്തരവാദിത്തമുള്ള റീട്ടെയിലര്‍, മികച്ച ഓമ്നി ചാനല്‍ റീട്ടെയിലര്‍ എന്നിവയും ലുലു സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.