‘ആഘോഷ രാവ്’ സംഘാടകർ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
അബൂദബി: യു.എ.ഇയിലെ കലാകാരന്മാർ ചേർന്നൊരുക്കുന്ന 'ആഘോഷ രാവ്' മെഗാ കലാപരിപാടി ശനിയാഴ്ച രാത്രി ഏഴു മുതൽ ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ ഓഡിറ്റോറിയത്തിൽ നടക്കും. 'ടീം ലൈവ് ഈവ്' ആണ് നാലു മണിക്കൂർ നീളുന്ന വ്യത്യസ്‌ത കലാപരിപാടികൾ ഒരുക്കുന്നത്. യു.എ.ഇയിലെ ഫോക്ക് ബാൻഡായ ഉറവ് നാടൻ പാട്ട് സംഘവും പങ്കെടുക്കും. പ്രവേശനം സൗജന്യമായ പരിപാടിയിൽ ഉടനീളം നിരവധി സമ്മാനങ്ങളും പ്രേക്ഷകർക്കായി ഒരുക്കിയിട്ടുണ്ട്. സംഘാടകരായ നഈമ അഹ്മദ്, ബഷീർ പെർഫെക്റ്റ്, നിർമൽ തോമസ്, ഷിനു സുൽഫിക്കർ, പ്രോഗ്രാം ഡയറക്ടർ ഇമറാത്തി മല്ലു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.