ദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ദർശനങ്ങൾ സാക്ഷാൽക്കരിക്കും വിധത്തിൽ ഏവർക്കും സന്തോഷവും സമാധാനവും പകരുക എന്ന അജണ്ട ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ അംഗീകരിച്ചു. ഗുണമേൻമയാർന്ന വിദ്യാഭ്യാസ സമ്പ്രദായം, സുഗമമായ വ്യാപാര സൗകര്യങ്ങൾ, ആരോഗ്യ മേഖലയുടെ ഉന്നമനം എന്നിവ ഉറപ്പാക്കി മികച്ച സാമൂഹിക സേവനം നൽകുന്ന സർക്കാർ നയങ്ങളും പദ്ധതികളും നടപ്പാക്കാനാണ് കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ അധ്യക്ഷതയിൽ അംഗീകരിച്ച അജണ്ട ലക്ഷ്യമിടുന്നത്. ദുബൈ ഉപ ഭരണാധികാരിയും എക്സി.കൗൺസിൽ ആദ്യ ഉപാധ്യക്ഷനുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും യോഗത്തിൽ സന്നിഹിതനായിരുന്നു. താമസക്കാർക്കെല്ലാം സന്തോഷം ഉറപ്പാക്കാൻ ആവശ്യമായ നടപടി ക്രമങ്ങൾ ദുബൈ സർക്കാർ ഒരുക്കും.
സംസ്കാരവും സാമൂഹിക പാരമ്പര്യവും തുടരുന്നതിെനാപ്പം ആധുനികതയെ ഉയർത്തിപ്പിടിക്കുന്ന അന്താരാഷ്ട്ര നഗരമായി ദുബൈയെ പരിവർത്തിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടപ്പാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.