അജ്മാൻ:തുംബൈ ഗ്രൂപ്പിനു കീഴിലെ ആശുപത്രികളിൽ ചികിത്സ തേടിയവർക്ക് ആശുപത്രി വിട ്ട ശേഷമുള്ള പരിചരണം ഒരുക്കുന്നതിന് മൻസിൽ ഹെൽത് കെയർ സർവീസുമായി ധാരണ. ഡിസ്ചാർജ് ചെയ്ത േശഷം രോഗികളുടെ മുറിവു കെട്ടൽ, ഫിസിയോ തെറാപ്പി, അമ്മക്കും കുഞ്ഞിനും ആവശ്യമായ ശുശ്രൂഷ, മുതിർന്ന പൗരൻമാർക്കു വേണ്ട പരിചരണം, വെൻറിലേറ്റർ സൗകര്യം തുടങ്ങിയവയെല്ലാം വടക്കൻ എമിറേറ്റുകളിലെ വീടുകലേക്ക് കൂടി പ്രഫഷനൽ രീതിയിൽ ലഭ്യമാക്കുകയാണ് ഇൗ ധാരണ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് മൻസിൽ ഹെൽത് കെയർ ഗ്രൂപ്പ് സി.ഇ.ഒ ഡോ. സർപർ തൻലി, തുംബൈ ഗ്രൂപ്പ് ഹെൽത്കെയർ വിഭാഗം വൈസ് പ്രസിഡൻറ് അക്ബർ മൊയ്ദീൻ എന്നിവർ അറിയിച്ചു. ആശുപത്രിയിൽ നിന്ന് പോയ ശേഷവും രോഗികളുടെ ആരോഗ്യ സംരക്ഷണത്തിൽ തങ്ങൾക്ക് ശരിയാം വിധം പങ്കുവഹിക്കാനാകുമെന്നത് ഗുണകരമാണെന്ന് അക്ബർ മൊയ്ദീൻ പറഞ്ഞു. അമേരിക്കയിലെ ജെ.സി.െഎയിൽ നിന്ന് അക്രഡിറ്റേഷൻ നേടിയ യു.എ.ഇയിലെ ഏക ഗാർഹിക ആരോഗ്യ പരിരക്ഷാ ദാതാക്കളായ മൻസിലിന് അബൂദബി, ദുബൈ, അൽെഎൻ, റാസൽഖൈമ എന്നിവിടങ്ങളിൽ ശാഖകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.