ഷാര്‍ജയില്‍ 22ന്​ മീഡിയവൺ  പെരുന്നാള്‍  രുചിമേളവും മലബാർ കലോൽസവവും    ഷാര്‍ജ എക്സ്പോ സെൻററാണ്​ വേദി 

ഷാര്‍ജ: ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങളുടെ ഭാഗമായി മീഡിയവണ്‍ ഷാര്‍ജ എക്സ്പോസ​​െൻററില്‍ ‘പതിനാലാംരാവ്’ പെരുന്നാള്‍ മേളം ഒരുക്കുന്നു. തലമുറകള്‍ നെഞ്ചേറ്റിയ തനിമ ചോരാത്ത പാട്ടുവഴികളിലൂടെയുള്ള അത്യപൂര്‍വ സംഗീതസഞ്ചാരത്തിനൊപ്പം അപൂര്‍വ മലബാര്‍ വിഭവങ്ങളുടെ ‘രുചിയുല്‍സവ’ത്തിനും എക്സ്പോ സ​​െൻറര്‍ വേദിയാകും. ജൂണ്‍ 22 ന് വൈകുന്നേരം അഞ്ച് മുതല്‍ അര്‍ധരാത്രിവരെയാണ് പെരുന്നാള്‍ മേളം.

നൂറ്റാണ്ട് പഴക്കമുള്ള മാലപ്പാട്ടുകള്‍ മുതല്‍  ‘മാണിക്യമലര്‍’ വരെ എത്തി നില്‍ക്കുന്ന ഇശല്‍പെരുമയുടെ ചരിത്രത്തിലൂടെയുള്ള യാത്രയായിരിക്കും പതിനാലാം രാവി​​​െൻറ സംഗീതസന്ധ്യ. മാപ്പിളഗാന ശാഖ കൈകാര്യം ചെയ്ത അധിനിവേശ വിരുദ്ധപോരാട്ടം, ഭക്തി, പ്രണയം, മംഗല്യം, ആഹാരം, സാമൂഹിക നവോത്ഥാനം തുടങ്ങിയ ഈടുറ്റ ഏടുകളെ പരിചയപ്പെടുത്തുന്നത് കൂടിയായിരിക്കും ഈ വേദി.  

പിന്നണിഗായകരായ  മാര്‍ക്കോസ്,  അഫ്സല്‍, രഹ്ന, വിളയില്‍ ഫസീല, ആദിൽ അത്തു എന്നിവര്‍ സംഗീതനിശക്ക് നേതൃത്വം നല്‍കും. പതിനാലാംരാവിലൂടെ ജനപ്രിയരായ ഷംഷാദ്, തീര്‍ഥ തുടങ്ങിയ യുവഗായകരും ഇവര്‍ക്കൊപ്പമുണ്ടാകും. 'സുഡാനി ഫ്രം നൈജീരിയ' യിലൂടെ കേരളീയ നന്മയുടെ പ്രതീകമായി മാറിയ രണ്ട് ഉമ്മമാര്‍, സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി എന്നിവരാണ്​ പാട്ടി​​​െൻറ നാള്‍വഴികളെ പരിചയപ്പെടുത്തുക.

മലബാറി​​​െൻറ പെരുന്നാള്‍ രുചികളെ അവതരിപ്പിക്കുന്ന മലബാര്‍ രുചിയുല്‍സവമാണ് പതിനാലാം രാവ് പെരുന്നാള്‍ മേളത്തി​​​െൻറ മറ്റൊരു മനോഹാരിത. യു.എ.ഇയിലെ പ്രമുഖ റെസ്റ്ററൻറുകള്‍ തനിമയുള്ള വിഭവങ്ങളുമായി രുചിയുത്സവത്തിനെത്തും. ഒപ്പന, കോൽക്കളി, ദഫ്മുട്ട് തുടങ്ങിയവ സംഗമിക്കുന്ന മാപ്പിളകലോല്‍സവവും പെരുന്നാള്‍ മേളത്തി​​​െൻറ ഇമ്പമായി മാറും.

Tags:    
News Summary - mediaone-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.