വാഹനാപകടത്തിൽ വിദ്യാർഥിനി മരിച്ചു

ഷാർജ: യു.എ.ഇ യൂനിവേഴ്സിറ്റി വിദ്യാർഥിനി അൽ ദൈദ് റോഡിലുണ്ടായ വാഹനാപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. അൽ ഐനിൽ നിന്ന് റാസൽഖൈമയിലുള്ള വീട്ടിലേക്ക് സുഹൃത്തിനൊപ്പം കാറിൽ മടങ്ങുന്നതിനിടെയായിരുന്നു അപകടം.

വരിതെറ്റിയെത്തിയ ഇന്ധന ടാങ്കർ ലോറി ഇവർ സഞ്ചരിച്ചിരുന്ന കാറിന്‍റെ വശങ്ങളിൽ ഇടിക്കുകയായിരുന്നുവെന്ന്​ ഖലീജ്​ ടൈംസ്​ റിപ്പോർട്ട്​ ചെയ്തു. 20കാരിയായ പെൺകുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കാർ ഓടിച്ചിരുന്ന സഹപാഠിയായ വിദ്യാർഥിനിക്ക് കൈക്ക് പരിക്കേൽക്കുകയും ചെയ്തു.

ബസിൽ മടങ്ങാൻ തീരുമാനിച്ചിരുന്ന വിദ്യാർഥിനി, തനിച്ചു യാത്ര ചെയ്യുന്ന സുഹൃത്തിന് കൂട്ടാകാനാണ് കാറിൽ കൂടെപ്പോയത്. ഈ തീരുമാനം ഒടുവിൽ ദാരുണമായ ദുരന്തത്തിൽ കലാശിക്കുകയായിരുന്നു. റാസൽഖൈമയിലെ സായിദ് മസ്ജിദിൽ മയ്യിത്ത് നമസ്കാരത്തിനുശേഷം അൽ ഉറൈബി ഖബർസ്ഥാനിൽ ഖബറടക്കം നടത്തി. എല്ലാവരോടും സ്നേഹത്തോടെയും മാന്യതയോടെയും മാത്രം പെരുമാറിയിരുന്ന വിദ്യാർഥിനിയുടെ ആകസ്മിക വേർപാട്​ സുഹൃത്തുക്കളെയും അധ്യാപകരെയും ഏറെ ദുഃഖത്തിലാഴ്ത്തി. 

Tags:    
News Summary - UAE Student Road Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.