ഐക്യസന്ദേശം പങ്കുവെച്ച് ദുബൈ ഭരണാധികാരി

ദുബൈ: ഗൾഫ് സംഘർഷത്തിനിടെ ഗൾഫ് രാജ്യങ്ങളുടെ ഐക്യത്തെ കുറിച്ച് വൈകാരികമായ സന്ദേശം പങ്കുവെച്ച് യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം. ഐക്യമെന്നാൽ അതിർത്തികൾ തുറന്നിടലല്ല, ഹൃദയങ്ങൾ ഒന്നാകലാണെന്ന് ഓർമിപ്പിക്കുന്നതാണ് സന്ദേശം.

കവി കൂടിയായ ദുബൈ ഭരണാധികാരി മനോഹരമായ കവിതയുടെ രൂപത്തിലാണ് ഗൾഫ് ഐക്യത്തിനായുള്ള സന്ദേശം പങ്കുവെച്ചിരിക്കുന്നത്. ഒരേ കടലിന് ചുറ്റിലും നിന്ന് കൊച്ചു പട്ടണങ്ങളിൽനിന്ന് വൻ നഗരങ്ങളിലേക്ക് വളർന്നവരാണ് നമ്മളെന്ന് സന്ദേശം ഓർമിപ്പിക്കുന്നു. കുറഞ്ഞ വർഷങ്ങൾ കൊണ്ട് വലിയ സ്വത്തും സ്ഥാപനങ്ങളും, വമ്പൻ മേളകളും കെട്ടിപ്പടുത്തവരാണ് നമ്മൾ. ഒപ്പം മാനവികതയും പരസ്പര സ്നേഹവും നമ്മൾ കെട്ടിപ്പടുത്തു.

ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങൾക്കും, സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്കും, അജണ്ടകൾക്കുമെതിരെ കുറിപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.വ്യതിരിക്തതകളും സ്വത്വവും മറന്നുകൊണ്ടുള്ള ഐക്യത്തെ കുറിച്ചല്ല താൻ പറയുന്നത്. അവ നിലനിർത്തികൊണ്ടുള്ള ഐക്യം ഗൾഫിനുണ്ടാകണം. ഐക്യമെന്നാൽ സഹകരണവും, അതിർത്തികൾ തുറന്നിടലും മാത്രമല്ല. ഹൃദയത്തിന്‍റെ അടിത്തട്ടിൽ നിന്ന് ഒരേ തീരം പങ്കിടുന്ന സഹോദരങ്ങളാണ് നമ്മളെന്ന തിരിച്ചറിവാണ് ഗൾഫ് ഐക്യമെന്നും ശൈഖ് മുഹമ്മദ് കുറിക്കുന്നു.

Tags:    
News Summary - Sheikh Mohammed Gulf Unity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.