ദുബൈ ​േഗ്ലാബൽ വില്ലേജ്​ മാധ്യമ പുരസ്​കാരം മീഡിയ വണിന്​

ദുബൈ: ഗ്ലോബൽ വില്ലേജി​െൻറ‌ സിൽവർ ജൂബിലി വർഷത്തെ മാധ്യമ പുരസ്‌കാരം 'മീഡിയവണി'ന് ലഭിച്ചു. ഏഷ്യൻ ടെലിവിഷനുകളിലെ മികച്ച റിപ്പോർട്ടിന് മീഡിയവൺ ചീഫ് ബ്രോഡ്കാസ്​റ്റ് ജേണലിസ്​റ്റ് ഷിനോജ് ഷംസുദ്ദീനാണ് അവാർഡ്. 2.5 ലക്ഷം രൂപ വിലമതിക്കുന്ന അവാർഡ് ശനിയാഴ്​ച രാത്രി ഗ്ലോബൽ വില്ലേജിലെ വൺ വേൾഡ് മജ്​ലിസിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു. ഇത് രണ്ടാം തവണയാണ് മീഡിയവണിന് ഗ്ലോബൽ വില്ലേജ് പുരസ്കാരം ലഭിക്കുന്നത്. 2018 ൽ എം.സി.എ. നാസറിനായിരുന്നു അവാർഡ്. അവാർഡ് പട്ടികയിലെ ഏക ഇന്ത്യൻ മാധ്യമം മീഡിയവൺ ആണ്. മികച്ച ഫോട്ടോഗ്രാഫി അവാർഡ് ഇത്തിഹാദ് ദിനപത്രത്തിലെ മലയാളി ഫോട്ടോഗ്രാഫർ അഫ്സൽ ശ്യാമിന് ലഭിച്ചു.

അഫ്​സൽ ശ്യാം

1998ൽ 'മാധ്യമം' ദിനപത്രത്തി​െൻറ ലേഖകനായാണ് ഷിനോജ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. കേരളത്തിലും ഗൾഫ് മാധ്യമത്തി​െൻറ മസ്കത്ത്, ദുബൈ ബ്യൂറോകളിലും സേവനമനുഷ്ഠിച്ചു. 2013ലാണ് മീഡിയവണിലെത്തിയത്. തൃശൂർ എടത്തിരുത്തി കുട്ടമംഗലം പരേതനായ കുഞ്ഞിമാക്കച്ചാലിൽ ഷംസുദ്ദീ​െൻറയും ഹഫ്സാബിയുടെയും മകനാണ്. ഭാര്യ: നാദിയ മുഹമ്മദ്. മക്കൾ: ഇൻസാഫ് ഷംസുദ്ദീൻ, ഇത്തിഹാദ് മുഹമ്മദ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.