അജ്മാൻ: പെയ്ഡ് പാർക്കിങ് ഏറെ വൈകി ആരംഭിച്ച എമിറേറ്റാണ് അജ്മാ ൻ. വാഹന പാർക്കിങിനായി ഏർപ്പെടുത്തിയിട്ടിരിക്കുന്ന സ്ഥലങ്ങളിൽ ഒന്നോ രണ്ടോ വാഹനങ്ങൾ മാത്രം കിടന്നിരുന്ന ഒരു കാലം പല പ്രവാസികൾക്കും നല്ല ഒാർമയുണ്ട്. എന്നാൽ വാഹനങ്ങൾ പെരുകിയ ഘട്ടം വന്നപ്പോഴാണ് പെയ്ഡ് പാർക്കിങിന് നഗരസഭ മുന്നോട്ടുവന്നത്. വാഹനയാത്രികർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നതിനൊപ്പം പാർക്കിങ് ഫീസ് അടക്കുന്നതിന് മികച്ച ആപ്പ് സജ്ജമാക്കുന്നതിലും നഗരസഭ ശ്രദ്ധിച്ചു. മൗഖിഫി ആപ്പ് മുഖേനെ രണ്ട് ദിർഹം അടച്ച് ഒരു മണിക്കൂർ പാർക്കിങ് നേടാം. അര മണിക്കൂർ മതിയെങ്കിൽ ഒരു ദിർഹം മതിയാവും.
എസ്.എം.എസ് വഴി പാർക്കിങ് പേയ്മെൻറ് നടത്തുകയും പുതുക്കുകയും മാത്രമല്ല, സ്ഥലം മുൻകൂട്ടി റിസർവ് ചെയ്യാനും ഇതിൽ സൗകര്യമുണ്ട്. ഒട്ടും സൗകര്യം ലഭിക്കാത്ത സ്ഥലങ്ങളിലാവെട്ട വി.െഎ.പി പാർക്കിങും ഒരുക്കിയിട്ടുണ്ട്. മണിക്കൂറിന് ആറു ദിര്‍ഹവും അരമണിക്കൂറിന് മൂന്ന് ദിര്‍ഹവും നല്കിയാല് മതി. അവധിക്ക് പോകുന്നവർക്ക് വേണ്ടി ലോങ് പാര്‍ക്കിങ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്്. പത്ത് ദിവസത്തിന് നൂറു ദിര്‍ഹവും ഇരുപത് ദിവസത്തിന് ഇരുനൂറ് ദിര്‍ഹവും ഒരു മാസത്തിനു മുന്നൂറു ദിര്‍ഹവും നല്കിയാല് ലോങ്ങ് പാര്‍ക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്താം. ദിവസങ്ങള്‍ നീളുന്നതിനനുസരിച്ച് കൂടുതലായി വരുന്ന തുക അപ്ലിക്കേഷന്‍ വഴി എവിടെ നിന്നും അടക്കാന്‍ കഴിയും. ലോങ്ങ് പാര്‍ക്കിംഗിന് ആവശ്യമായ തുക ക്രെഡിറ്റ്^ ഡെബിറ്റ് കാര്‍ഡുകള്‍ വഴി ആപ്പില്‍ നിറക്കാന്‍ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.