Posted On
date_range Updated On
date_range മസാഫിയില്‍ മഴ; ആലിപ്പഴ വര്‍ഷം
ഫുജൈറ: ഫുജൈറ മസാഫിയില്‍ വെള്ളിയാഴ്ച വൈകുന്നേരം ആലിപ്പഴ വര്‍ഷത്തോട് കൂടിയ കനത്ത മഴയുണ്ടായി. അരമണിക്കൂരിലധികം നീണ്ടു നിന്ന മഴയില്‍ മലകളില്‍ നിന്ന് വെള്ളം കുത്തിയൊലിച്ച് റോഡും താഴ്വരകളും നിറഞ്ഞു കവിഞ്ഞു. റോഡിലൂടെ വെള്ളം നിറഞ്ഞു കവിഞ്ഞതു കാരണം മസാഫി-ദുബൈ റോഡില്‍ ഒരുമണിക്കൂറിലധികം സമയം ഗതാഗത തടസ്സവുമുണ്ടായി. ഫുജൈറയിലെ പല ഭാഗങ്ങളിലും ഇന്നലെ വൈകുന്നേരങ്ങളില്‍ ചെറിയ തോതില്‍ ചാറ്റല്‍മഴ അനുഭവപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.