അബൂദബി മാർതോമ യുവജനസഖ്യം സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ വിജയിച്ചവർക്ക് ട്രോഫി കൈമാറുന്നു
Posted On
date_range Updated On
date_range മാർതോമ യുവജനസഖ്യം ക്രിക്കറ്റ് ടൂർണമെന്‍റ്
അബൂദബി: മാർതോമ ഇടവകയിലെ 32 പ്രാർഥന സംഘങ്ങളെ പങ്കെടുപ്പിച്ച് ഖലീഫ സിറ്റി ശൈഖ് സായിദ് സ്റ്റേഡിയത്തിൽ ഒരുക്കിയ ക്രിക്കറ്റ് മത്സരത്തിൽ മാസ്റ്റർ ബ്ലാസ്റ്റേഴ്‌സ് വിജയികളായി.ഈഗിൾസ് ഇലവനാണ് ഫസ്റ്റ് റണ്ണർ അപ്പ്. റിവിൻ - മാസ്റ്റർ ബ്ലാസ്റ്റേഴ്‌സ് (മാൻ ഓഫ് ദി മാച്ച്), ഡെന്നിസ് - മാർതോമ സൂപ്പർ കിങ്‌സ് (മാൻ ഓഫ് ദി സീരീസ്) എന്നിവരാണ് വ്യക്തിഗത വിജയികൾ.
ഇടവക വികാരി റവ. ജിജു ജോസഫ് ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു. റവ. അജിത്ത് ഈപ്പൻ, ഇടവക സെക്രട്ടറിഅജിത്ത് എ. ചെറിയാൻ, ട്രസ്റ്റി തോമസ് എബ്രഹാം എന്നിവർ സംസാരിച്ചു. പ്രിൻസ് വർഗീസ്, എബി അലക്സ്, ജിനു രാജൻ, ജയൻ എബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.