മുഹമ്മദ്​ മഅ്​റൂഫ്​

പ്രവാസ ജീവിതത്തിന്​ വിരാമമിട്ട് മഅ്​റൂഫ്​ നാട്ടിലേക്ക്

ദുബൈ: യു.എ.ഇയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കോഴിക്കോട്​ തിരുവള്ളൂർ മുഹമ്മദ്​ മഅ്​റൂഫ്​ 23 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച്​ നാടണയുന്നു. 1997 മേയ് 31നാണ് ജോലി ആവശ്യാർഥം ദുബൈയിൽ എത്തുന്നത്​. സഹോദരീ ഭർത്താവി​െൻറ ഉടമസ്ഥതയിലുള്ള ഹമദ് ബിൻ യൽവാൻ ടൈപ്പിങ്​ സെൻററിൽ ടൈപ്പിസ്​റ്റ് ആയി ജോലി ആരംഭിച്ച അദ്ദേഹം അൽ നബൂദ ഗ്രൂപ്പി​െൻറ ഉടമസ്ഥതയിലുള്ള അൽ സാഹിൽ കോൺട്രാക്ടിങ് കമ്പനിയിലെ പി.ആർ.ഒ അസിസ്​റ്റൻറ് ജോലി അവസാനിപ്പിച്ചാണ്​ നാട്ടിലേക്ക്​ മടങ്ങുന്നത്​.

പി.ഡി.പിയുടെ പ്രവാസി സംഘടനയായ പി.സി.എഫ്​ കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഇദ്ദേഹം പി.സി.എഫ്​ യു.എ.ഇ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി, ദുബൈ പി.സി.എഫ് സെക്രട്ടറി, പ്രസിഡൻറ്​ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്​. അബ്​ദുൽ നാസർ മഅ്‌ദനി രണ്ടു പതിറ്റാണ്ടിലേറെയായി അനുഭവിക്കുന്ന നീതിനിഷേധവും മനുഷ്യാവകാശ ലംഘനവും പ്രവാസലോകത്ത് മാസങ്ങൾ നീണ്ടുനിന്ന കാമ്പയിനുകളിലൂടെ സജീവ ചർച്ചയാക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ചു. കോവിഡ്‌ മഹാമാരി പിടിച്ചുലച്ച ആദ്യഘട്ടങ്ങളിൽ പി.സി.എഫ് നേതൃത്വത്തിൽ സഹായങ്ങൾ എത്തിച്ചു. പി.ഡി.പിയുടെ സോഷ്യൽ മീഡിയവിങ്ങി​െൻറ പ്രധാന ചുമതല വഹിക്കുന്ന ഇദ്ദേഹം എം.എം. തിരുവള്ളൂർ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. യു.എ.ഇയിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളം ന്യൂസ് പത്രത്തിലും മറ്റും തുടക്കത്തിൽ ലേഖനം എഴുതിയിരുന്നു.

കോൺഗ്രസ്​ വിദ്യാർഥി സംഘടനയായ കെ.എസ്.യുവിലൂടെ പൊതുപ്രവർത്തനം തുടങ്ങിയ മുഹമ്മദ് മഅ്‌റൂഫ് ദലിത് പിന്നാക്ക ന്യൂനപക്ഷ ഐക്യനിര ലക്ഷ്യമിട്ട്​, ബാബരി മസ്ജിദി​െൻറ തകർച്ചക്ക് ശേഷം പി.ഡി.പിയിലേക്ക്​ മാറുകയായിരുന്നു. വ്യാഴാഴ്​ച നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് മഅ്‌റൂഫിന് കഴിഞ്ഞദിവസം കോവിഡ് പ്രോട്ടോകോൾ പാലിച്ച്​ ദുബൈയിലെ സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.