മാര്‍ത്തോമ യുവജനസഖ്യം അബൂദബിയില്‍ സംഘടിപ്പിച്ച പരിസ്ഥിതി വാരാചരണം
അബൂദബി: മാര്‍ത്തോമ യുവജനസഖ്യം പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. മുസഫ ദേവാലയാങ്കണത്തില്‍ നടന്ന ചടങ്ങുകള്‍ അബൂദബി മാര്‍ത്തോമ ഇടവക വികാരി ജിജു ജോസഫ് ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി വാരാചരണ സന്ദേശം ഫാ. ബോബി ജോസ് കട്ടയ്ക്കാട് നല്കി. ഭാരവാഹികള്‍ ചേര്‍ന്ന് ദേവാലയ അങ്കണത്തില്‍ വൃക്ഷത്തൈ നട്ടു.
പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെയുള്ള ബോധവത്കരണം ഒരു വര്‍ഷമായി നടപ്പാക്കിവരുകയാണ്. ഇതിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അജിത്ത് ഈപ്പന് തോമസ് ഉദ്ഘാടനം ചെയ്തു.
മുസഫ ദേവാലയ അങ്കണത്തില്‍ ജൈവപച്ചക്കറി കൃഷി ചെയ്യാനും കൃഷി ഉല്പന്നങ്ങള് ഇടവക ജനങ്ങള്‍ക്ക് ലഭ്യമാക്കാനും ക്രമീകരണങ്ങള്‍ ചെയ്തുവരുകയാണ്.
കൃഷി സംബന്ധിച്ച് ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. ജോബിന് വര്‍ഗീസ്, കണ്‍വീനര്‍ സോണി വാളക്കുഴി, യുവജനസഖ്യം സെക്രട്ടറി അനില്‍ ബേബി വൈസ് പ്രസിഡന്റ് രഞ്ജു വര്‍ഗീസ്, വനിതാ സെക്രട്ടറി മീനു രാജന്, ട്രഷറര്‍ ആശിഷ് ജോണ്‍ ശാമുവേല്‍, സിസിന് മത്തായി, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.