ഊദ് മേത്ത-അൽ അസായേൽ സ്ട്രീറ്റ് വികസന പ്രവൃത്തികൾ പൂർണം; ഗതാഗതത്തിന് തുറന്നു കൊടുത്തു
ദുബൈ: ദുബൈയിലെ സുപ്രധാന റോഡ് വികസന പദ്ധതികളിലൊന്നായ ഊദ് മേത്ത-അൽ അസായേൽ സ്ട്രീറ്റ് വികസന പദ്ധതിയുടെ മുഴുവൻ ഘട്ടങ്ങളും പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുത്തു. നാല് പാലങ്ങളും രണ്ട് ടണലുകളും ഉൾകൊള്ളുന്നതാണ് ഈ പദ്ധതി.
ദുബൈ നഗരത്തിലെ തിരക്കേറിയ ഭാഗമായ ഊദ് മേത്ത റോഡിൽനിന്ന് അൽ അസായേൽ സട്രീറ്റിലേക്കുള്ള യാത്രാസമയം 20 മിനിറ്റിൽ നിന്ന് അഞ്ച് മിനിറ്റായി കുറക്കുന്നതാണ് ഈ റോഡ് വികസന പദ്ധതി.
14 കിലോമീറ്റർ റോഡ്, 4.300 മീറ്റർ വരുന്ന രണ്ട് തുരങ്ക പാതകൾ, നാല് പാലങ്ങൾ, നാല് വലിയ ഇന്‍റർസെക്ഷനുകൾ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയത്. ഊദ് മേത്ത സ്ട്രീറ്റിലെ വാഹനങ്ങളുടെ ശേഷി 50 ശതമാനത്തിലേറെ വർധിപ്പിക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്ന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അധികൃതർ പറഞ്ഞു.
സബീൽ, അൽ ജദ്ദാഫ്, ഊദ് മേത, ഉമ്മുൽ ഖുറൈർ എന്നിവിടങ്ങളിലെ താമസക്കാർക്ക് പുറമേ, ലത്തീഫ ഹോസ്പിറ്റൽ., അൽവാസൽ ക്ലബ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും പുതിയ സംവിധാനങ്ങൾ ഏറെ ഉപകാരപ്പെടും. ഈ മേഖലയിൽ താമസിക്കുന്നവരുടെ എണ്ണം അടുത്ത നാലുവർഷത്തിനിടെ 4,20,000 മായി ഉയരുമെന്നത് മുൻകൂട്ടി കണ്ടാണ് റോഡ് വികസന പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.