പാലക്കാട് ജില്ല മണ്ണാർക്കാട് മണ്ഡലം കെ.എം.സി.സി ഭാരവാഹികൾ
ദുബൈ: പാലക്കാട് ജില്ല മണ്ണാർക്കാട് മണ്ഡലം കെ.എം.സി.സി കമ്മിറ്റി നിലവിൽ വന്നു. നാസർ പടുവിൽ (പ്രസി), ഇ.കെ. ഷബീബ് (ജന. സെക്ര), നാസർ അച്ചിപ്ര (ട്രഷ), നാസർ അലനല്ലൂർ, മുസ്തഫ അലനല്ലൂർ, ഷൗക്കത്ത് പള്ളിക്കുന്ന്, ഫിറോസ് തെങ്കര (വൈ. പ്രസി), അഫ്സൽ തെങ്കര, ലബീബ് അലനല്ലൂർ, അബ്ദുറഹ്മാൻ, പി.സി. റിയാസ് (സെക്ര) എന്നിവരാണ് പുതിയ ഭാരവാഹികൾ. മുഹമ്മദ് പള്ളിക്കുന്ന്, ജുനൈദ്, ജംഷാദ് വടക്കേതിൽ, അബ്ദുറഹ്മാൻ കൊളശ്ശേരി (ജില്ല, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ).
ദുബൈ കെ.എം.സി.സി ഹാളിൽ നടന്ന മണ്ഡലം സമാപന കൗൺസിൽ സംസ്ഥാന കെ.എം.സി.സി നേതാവ് യൂസുഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുറഹ്മാൻ കൊളശ്ശേരി അധ്യക്ഷത വഹിച്ചു. ജുനൈദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സ്റ്റേറ്റ്, ജില്ല ഭാരവാഹികളായ മുഹമ്മദ് പട്ടാമ്പി, ഫൈസൽ തുറക്കൽ, ജംഷാദ് വടക്കേതിൽ എന്നിവർ സംസാരിച്ചു.
റിട്ടേണിങ് ഓഫിസർ അൻവർ ഹലാ, നിരീക്ഷകൻ ബഷീർ മുഹമ്മദ് എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.