ദുബൈ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങുന്നു
ദുബൈ: ഭരണ മികവിനും ഡിജിറ്റൽ പരിവർത്തനത്തിനും ആഗോള തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ദുബൈ ഇമിഗ്രേഷൻ വിഭാഗമായ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ) രണ്ട് അന്താരാഷ്ട്ര അവാർഡുകൾ കരസ്ഥമാക്കി. ഭരണമികവിന് മികച്ച മാതൃക തീർക്കുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും ആദരിക്കുന്ന പ്രമുഖ വേദിയായ ഗ്ലോബൽ ഗുഡ് ഗവേണൻസ് അവാർഡ്സിന്റെ (3ജി അവാർഡ്സ്) 2025 പതിപ്പിലാണ് ദുബൈ ഇമിഗ്രേഷൻ വിഭാഗത്തിന് ഇരട്ട നേട്ടമുണ്ടായത്. ബ്രൂണെയിൽ നടന്ന പത്താമത് 3ജി അവാർഡ് ചടങ്ങിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
മികച്ച പൊതുമേഖല സ്ഥാപനത്തിനുള്ള അവാർഡ് -2025, ഡിജിറ്റൽ പരിവർത്തനത്തിലെ മികവിനുള്ള അംഗീകാരം തുടങ്ങിയവയാണ് ഇമിഗ്രേഷന്‍ ലഭിച്ചത്.ഭരണത്തിൽ സുതാര്യതയും ഉത്തരവാദിത്തവും കാര്യക്ഷമതയും പ്രദർശിപ്പിച്ച ജി.ഡി.ആർ.എഫ്.എയുടെ യാത്ര ഈ അവാർഡുകൾ വഴി അംഗീകരിക്കപ്പെട്ടതായി വകുപ്പ് അറിയിച്ചു. ‘ഭരണ-ഡിജിറ്റൽ മേഖലകളിലെ ഇരട്ട അംഗീകാരം ജി.ഡി.ആർ.എഫ്.എയുടെ നേട്ടം മാത്രമല്ല, യു.എ.ഇയുടെ കാഴ്ചപ്പാടുകളും ഭരണമികവിനുള്ള പ്രതിബദ്ധതയും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതിന്റെ തെളിവാണെന്ന് ഡിപ്പാർട്മെന്റ് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.