ജനവാസ കേന്ദ്രത്തിൽ പടക്കം പൊട്ടിച്ച യുവാവ്​ അറസ്​റ്റിൽ

ദുബൈ: ദുബൈയിലെ റെസിഡൻഷ്യൽ ഏരിയയിൽ പടക്കം പൊട്ടിച്ച യുവാവിനെ പൊലീസ് അറസ്​റ്റ്​ ചെയ്തു. സമൂഹമാധ്യമങ്ങളിൽ വിഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ്ആളെ പിടികൂടിയത്. കുഞ്ഞു പിറന്നതിൽ സന്തോഷം പ്രകടിപ്പിച്ചാണ് യുവാവ് പടക്കംപൊട്ടിച്ചതെന്ന് ദുബൈ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.

റെസിഡൻഷ്യൽ ഏരിയയിലെ വസ്തുവകകൾക്ക് ചെറിയ നാശനഷ്​ടമുണ്ടാക്കിയതിനാണ് അറസ്​റ്റ്​ ചെയ്തത്. സ്ഫോടനത്തെത്തുടർന്ന് കാറുകൾക്കും സമീപ വീടുകൾക്കും കേടുപാടുകൾ സംഭവിച്ച വിഡിയോ ആണ് പ്രചരിച്ചത്. കൂടുതൽ നിയമനടപടികൾക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കഠിനമായ പൊള്ളലേൽക്കുന്നതിനും സ്ഥിര​മോ താൽക്കാലികമോ ആയ വൈകല്യത്തിനും തീപ്പിടിത്തത്തിനും സ്വത്തുക്കൾക്കും നഷ്​ടമുണ്ടാക്കാൻ വഴിയൊരുക്കുന്നതിനാൽ പടക്കങ്ങൾ ഉപയോഗിക്കരുതെന്ന്​ ദുബൈ പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.