അബൂദബി: മുസഫ വ്യവസായ നഗരിയിലെ അബൂദബി മലയാളി സമാജത്തിൽ വനിതാ വിഭാഗം തുന്നൽ പരി ശീലന ക്ലാസ് ആരംഭിച്ചു. ചിങ്ങം ഒന്നിന് മലയാളി മങ്കമാർക്കായി ആരംഭിച്ച കൈത്തൊഴിൽ പരിശീലന ക്ലാസ് സമാജം പ്രസിഡൻറ് ഷിബു വർഗീസ് ഉദ്ഘാടനം ചെയ്തു.
ശനി, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 6 മുതൽ രാത്രി എട്ടു വരെയാണ് തയ്യൽ പരിശീലനം. ഇതിനായി പ്രത്യേക ക്ലാസ്റൂം തന്നെ സജ്ജമാക്കിയതായി പരിശീലകയായ ഷാഹിദ മെഹബൂബ് അറിയിച്ചു. വനിതാ കൺവീനർ സിന്ധു ലാലി, ജോ.കൺവീനർ ഷഹ്ന മുജീബ്, ശോഭ വിശ്വംഭരൻ, ഷബ്ന ഷാജഹാൻ, മലയാളി സമാജം ജനറൽ സെക്രട്ടറി പി. കെ. ജയരാജൻ, ട്രഷറർ അബ്ദുൽ കാദർ തിരുവത്ര, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വിവരങ്ങൾക്കും പ്രവേശനത്തിനും 02 553 7600 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.