ഷാർജയിൽ മലയാളി യുവതിയും കുഞ്ഞും മരിച്ച നിലയിൽ

ഷാർജ: ഷാർജയിൽ മലയാളി യുവതിയെയും അഞ്ചു വയസുകാരിയായ മകളെയും താമസ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അഴീക്കോട് പുതിയകാവ് ‘ആർഷ അഷിത’ ഭവനത്തിൽ ആർഷ (35) യും ഏകമകൾ റൂഹിയുമാണ് മരിച്ചത്.

ബുധനാഴ്ചയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നത്. ഏതാനും വർഷമായി ഭർത്താവ് നിഹാലിനൊപ്പം ഷാർജയിലെ അൽ നഹ്ദയിൽ സഹാറ മാളിന് സമീപത്തെ ഫ്ലാറ്റിലാണ് ഇവരുടെ താമസം. മരണ കാരണം വ്യക്തമല്ല. സ്വന്തമായി ഓൺലൈൻ ബിസിനസ് നടത്തിവരികയായിരുന്നു ആർഷ. നിഹാലിന്‍റെ പിതാവും സഹോദരനുമെല്ലാം യു.എ.ഇയിൽ പ്രവാസിയാണ്. ആർഷയുടെ സഹോദരി അഷിതയും ഇവരുടെ തൊട്ടടുത്ത ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്.

ഷാർജ പൊലീസ് ആത്മഹത്യ എന്ന നിലയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പബ്ലിക് പ്രോസിക്യൂഷൻ കൂടുതൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ മരണ കാരണം വ്യക്തമാകൂ.

Tags:    
News Summary - Malayali woman and child found dead in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.