Posted On
date_range Updated On
date_range ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: 40 കോടിയുടെ സമ്മാനം മലയാളിക്ക്
മസ്കത്ത്: അബൂദബി ബിഗ്ടിക്കറ്റിെൻറ ജനുവരി മാസത്തെ റാഫ്ൾ നറുക്കെടുപ്പിൽ ഗ്രാൻറ് പ്രൈസായ 20 ദശലക്ഷം റിയാൽ (40 കോടിയോളം രൂപ) ഒമാനിൽ ബിസിനസ് ചെയ്യുന്ന മലയാളിക്ക്. റുസ്താഖിനടുത്ത് കഫ്ജിയിൽ സൂപ്പർ മാർക്കറ്റ് നടത്തിവരുന്ന കോഴിക്കോട് പേരാമ്പ്ര സ്വദേശി എൻ.വി അബ്ദുൽ സലാമാണ് ഭാഗ്യശാലി.
ഡിസംബർ 29ന് ഒാൺലൈനിലൂടെ എടുത്ത 323601 നമ്പർ കൂപ്പണിനാണ് സമ്മാനം ലഭിച്ചത്. കുറച്ച് സുഹൃത്തുക്കൾക്ക് ഒപ്പമാണ് ടിക്കറ്റെടുത്തത്. സമ്മാനതുക അവരുമായി പങ്കുവെക്കും.
ഇത് അഞ്ചാം തവണയാണ് അബ്ദുൽ സലാം ബിഗ്ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്നത്. കഴിഞ്ഞ ആറ് വർഷമായി അബ്ദുൽസലാം ഒമാനിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.