മലയാളി സമാജം സമ്മർ ക്യാമ്പ് ‘വേനല്പറവകള്’ ലുലു ഗ്രൂപ് ഇന്റര്‍നാഷനല്‍ ഡയറക്ടര്‍ ടി.പി. അബൂബക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: മലയാളി സമാജം സംഘടിപ്പിക്കുന്ന അനുരാഗ് മെമ്മോറിയല്‍ സമ്മർ ക്യാമ്പ് ‘വേനല്പറവകള്’ക്ക് തുടക്കമായി. ലുലു ഗ്രൂപ് ഇന്റര്‍നാഷനല്‍ ഡയറക്ടര്‍ ടി.പി. അബൂബക്കര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മില്ലേനിയം ഹോസ്പിറ്റല്‍ സ്പെഷലിസ്റ്റ് പിഡിയാട്രീഷന്‍ ഡോ. ഷാക്കിബ് ഷാഫി അബ്ബാസ് മുഖ്യാതിഥിയായി.
സമാജം പ്രസിഡന്റ് റഫീഖ് കയനയില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.യു. ഇര്‍ഷാദ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് രേഖിന് സോമന് ക്യാമ്പിനെക്കുറിച്ച് വിശദീകരിച്ചു. ജോ. സെക്രട്ടറി മനു കൈനകരി നന്ദി പറഞ്ഞു.
കേരള ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് അലക്സ് താളൂപ്പാടത്താണ് 15 ദിവസം നീളുന്ന ക്യാമ്പ് നയിക്കുന്നത്. വേനൽകാലം ഉല്ലാസഭരിതമാക്കാനുള്ള കളിയും ചിരിയും ചിന്തയുമായി സമഗ്രപദ്ധതിയാണ് സമാജം ആസൂത്രണം ചെയ്തിരിക്കുന്നത്. വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിദഗ്ധര്‍ ഓരോദിവസവും ക്യാമ്പിന്റെ ഭാഗമാകും.
എല്ലാ ദിവസവും വൈകീട്ട് നാലുമുതല്‍ 8.30 വരെയായി നടക്കുന്ന ക്യാമ്പില്‍ അരമണിക്കൂര്‍ കോച്ച് പ്രശാന്ത് നയിക്കുന്ന യോഗ ക്ലാസും ഉണ്ടായിരിക്കും. ആദ്യ മൂന്ന് ദിവസങ്ങളില്‍ ക്യാമ്പ് കൈകാര്യം ചെയ്യുന്നത് ഷിജിന് പാപ്പച്ചനാണ്.
സമാജം കമ്മിറ്റി അംഗങ്ങളായ പി.ടി. റഫീഖ്, ഫസലുദ്ദീന്‍, ബിജു വാര്യര്‍, ടി.ഡി. അനില്‍കുമാര്‍, റഷീദ് കാഞ്ഞിരത്തില്‍, ടോമിച്ചന് വര്‍ക്കി, വനിത കമ്മിറ്റി കണ്‍വീനര്‍ ഷഹാന മുജീബ്, ജോ. കണ്‍വീനര്‍ രാജലക്ഷ്മി സജീവ്, സുധീഷ് കൊപ്പം, സാജന്, പുന്നൂസ് ചാക്കോ, സിന്ധു ലാലി, ബദരിയ, ജയ സാജന്, ഷീന അന്‍സാര്‍, സരിസ, അനീഷ്യ അഭിലാഷ് എന്നിവര്‍ ആദ്യദിന പരിപാടികള്‍ക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.