അബൂദബി: മൂന്നു ദിവസമായി നടന്ന യു.എ.ഇയിലെ ഏറ്റവും വലിയ കലോത്സവങ്ങളില്‍ ഒന്നായ അബൂദബി മലയാളി സമാജം, ശ്രീദേവി മെമ്മോറിയല്‍ യു.എ.ഇ ഓപണ്‍ സ്കൂള്‍ യൂത്ത് ഫെസ്റ്റിവൽ ശ്രദ്ധേയമായി. വിവിധ ഇനങ്ങളിലായി മുന്നൂറില്‍പ്പരം കലാപ്രതിഭകള്‍ അണിനിരന്ന കലോത്സവം സംഗീത സംവിധായകൻ മെജോ ജോസഫ് ഉദ്ഘാടനം ചെയ്തു.
മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ അധ്യക്ഷതവഹിച്ചു. നാടോടി നൃത്തം, മാപ്പിളപ്പാട്ട്, നാടന്‍പാട്ട്, ഭരതനാട്യം, മോഹിനിയാട്ടം, ക്ലാസിക്കല്‍ മ്യൂസിക്, ലളിതഗാനം, സിനിമാ ഗാനം, കുച്ചിപ്പുടി, ഓര്‍ഗന്‍, വയലിന് തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്.
കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻകുട്ടി, മില്ലേനിയം ഹോസ്പിറ്റൽ സ്പെഷലിസ്റ്റ് പീടിയാട്രീഷൻ ഡോ. ഹസീബ് അബാസ്, സമാജം കോഓഡിനേഷൻ ചെയർമാൻ ബി. യേശുശീലൻ, സമാജം ചീഫ് കോഓഡിനേറ്റർ ഗോപകുമാർ, വനിത വിഭാഗം കൺവീനർ ലാലി സാംസൺ, വിധികർത്താക്കളായ ഷൈജ ബിനീഷ്, വീണാ പ്രകാശ്, മുക്കം സാജിദ എന്നിവർ സംസാരിച്ചു. സമാജം ജനറൽ സെക്രട്ടറി ടി.വി. സുരേഷ് കുമാർ, ട്രഷറർ യാസിർ അറാഫത്ത് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.