Posted On
date_range Updated On
date_range മലയാളി ബാലൻ ഫുൈജറയിൽ മരിച്ചു
ദുബൈ: ഫുജൈറ എമിനൻറ്സ് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഫഹദ് (12) ശ്വാസ തടസത്തെ തുടർന്ന് നിര്യാതനായി. ഫുജൈറ നാഷനൽ ഇൻഡസ്ട്രിയൽ ഗ്യാസ് ചീഫ് അക്കൗണ്ടൻറ് മുഹമ്മദ് ഫാസിലിെൻറയും ഷാസ്മിെൻറയും മകനാണ്. സഹോദരങ്ങൾ: ഫാഇസ്, മറിയം, ആയിഷ
ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഫുജൈറ തുംബൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് മരണം സംഭവിക്കുകയായിരുന്നു.
പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുക്കനായിരുന്ന ഫഹദിെൻറ അപ്രതീക്ഷിത വിയോഗം സ്കൂൾ അധ്യാപകർക്കും സഹപാഠികൾക്കും വേദനയായി.
ഖബറടക്കം തിങ്കളാഴ്ച രാവിെല ഫുജൈറ ഖബർസ്ഥാനിൽ നടത്തുമെന്ന് കൊേറാഡക്സ് ചീഫ് ഫിനാൻസ് ഒാഫീസറായ പിതൃവ്യൻ നജ്മുദ്ദീൻ പരവൂർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.