ശിവാനന്ത ഫർണാഡോ
ദുബൈ: ഹൃദയാഘാതം മൂലം മരിച്ച ശ്രീലങ്കൻ സ്വദേശിയായ യുവാവിന്റെ അന്ത്യകർമങ്ങൾക്കും സംസ്കാരച്ചടങ്ങുകൾക്കും നേതൃത്വം നൽകി മലയാളി കൂട്ടായ്മ.ദുബൈ മർകസ് ഐ.സി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് മാതൃകപരമായ പ്രവൃത്തി നടന്നത്. ശ്രീലങ്കൻ സ്വദേശി ശിവാനന്ത ഫെർണാഡോ ദുബൈ സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.
ഒരാഴ്ച മുമ്പ് റൂമിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മരണവിവരം കമ്പനി നാട്ടിൽ കുടുംബത്തെ അറിയിച്ചെങ്കിലും മൃതദേഹം ഏറ്റെടുക്കാൻ ഭാര്യയും കുടുംബവും തയാറായില്ല. തുടർന്നാണ് കമ്പനി മർകസ് ഐ.സി.എഫ് പ്രവർത്തകരെ വിവരം അറിയിച്ചത്.മരിച്ച വ്യക്തിയുടെ ബന്ധുക്കളോ മറ്റോ ഇല്ലാത്തതിനാൽ ദുബൈ സെൻട്രൽ ഐ.സി.എഫ് വെൽഫെയർ സെക്രട്ടറി നസീർ ചൊക്ലി, മുഹമ്മദ് ത്വയ്യിബ് ഫാളിലി സനീർ വർക്കലയും ചേർന്ന് മൃതദേഹം വിട്ടുകിട്ടാനുള്ള രേഖകൾ ശരിയാക്കി ജബൽ അലി ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾക്കും മറവ് ചെയ്യാനുമുള്ള സംവിധാനം ഒരുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.