അബൂദബി മലയാളി സമാജം സംഘടിപ്പിച്ച സമ്മര്‍ക്യാമ്പ് സമാപന പരിപാടിയില്‍നിന്ന്
Posted On
date_range Updated On
date_range മലയാളി സമാജം സമ്മര്‍ ക്യാമ്പ് ‘വേനല്‍ പറവകള്‍’ സമാപിച്ചു
അബൂദബി: മലയാളി സമാജം സംഘടിപ്പിച്ച സമ്മര്‍ക്യാമ്പ് ‘വേനല്‍ പറവകള്‍’ സമാപിച്ചു. പ്രസിഡന്റ് എ.എം. അന്‍സാറിന്റെ അധ്യക്ഷതയില്‍ കോഓഡിനേഷന്‍ ചെയര്‍മാന്‍ ബി. യേശുശീലന്‍ ഉദ്ഘാടനം ചെയ്തു.
ജന. സെക്രട്ടറി പി.ടി. റഫീഖ്, സലിം ചിറക്കല്‍, വൈസ് പ്രസിഡന്റ് നസീര്‍ പെരുമ്പാവൂര്‍, ഗോപകുമാര്‍, അനുപാ ബാനര്‍ജി, കവിത വിനോദ്, നൗഷാദ്, അഭിലാഷ് എന്നിവര്‍ സംസാരിച്ചു. ഡയറക്ടര്‍ അസ്‌നത്ത് മന്‍സൂര്‍ ക്യാമ്പിനെക്കുറിച്ച് വിവരിച്ചു.
കുട്ടികള്‍ക്ക് മൊമെന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കി. അനുരാഗ് മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിയും കൈമാറി. അനീഷ് ബാസി, ഹാറൂണ്‍, സിറാജ്, ആമിര്‍, റിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.