Posted On
date_range Updated On
date_range അബൂദബിയിൽ കെട്ടിടത്തിൽനിന്ന് വീണ് മലപ്പുറം സ്വദേശി മരിച്ചു
അബൂദബി: നിർമാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് വീണ് മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം മുന്നിയൂർ കളത്തിങ്ങൽ പാറ നെടുംപറമ്പ് പി.വി.പി. ഖാലിദ് (കോയ - 47) ആണ് മരിച്ചത്.
സ്വന്തം ഉടമസ്ഥതയിലുള്ള കമ്പനിയുടെ മേൽനോട്ടത്തിൽ നിർമാണം നടക്കുന്ന കെട്ടിടത്തിൽനിന്ന് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഞായറാഴ്ച രാവിലെ നാട്ടിലെത്തിക്കും.
പിതാവ്: പരേതനായ ചേർക്കുഴിയിൽ ആലി. മാതാവ്: ആയിശാബി. ഭാര്യ: ഷെമീല തിരൂർ. മക്കൾ: റിദ ഖാലിദ്, റിസാൻ അലി, റസാൻ അലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.