മലബാർ ഗോൾഡ് & ഡയമണ്ട്സ്​ റമദാൻ സാമൂഹിക സേവനം70,000ലേറെപ്പേർക്ക്​ ഗുണം ചെയ്യും 

ദുബൈ: ആഗോള തലത്തിലെ അഞ്ച്​ വൻകിട ​ജ്വല്ലറി ശൃംഖലകളിലൊന്നായ മലബാർ ഗോൾഡ് & ഡയമണ്ട്സ് സായിദ്​ വർഷത്തിലെ റമദാനിൽ   ഇഫ്താർ ഭക്ഷണവിതരണത്തിനും മറ്റ് സാമൂഹിക സേവന പ്രവർത്തനങ്ങൾക്കും മലബാർ ഗോൾഡ്  ഡയമണ്ട്സ്​ സമാനമനസ്​കരായ നിരവധി സംഘടനകളും സ്​ഥാപനങ്ങളും കൂട്ടായ്മകളുമായി കൈകോർക്കുന്നു.  70,000 പ്രത്യേക ഇഫ്താർ ഭക്ഷണ കിറ്റുകൾ വിവിധ രാജ്യങ്ങളിലായി ഈ കാലയളവിൽ വിതരണം ചെയ്യും. 
യു.എ.ഇയിൽ മാ​ത്രം 43,000 ഇഫ്താർ കിറ്റുകൾ അർഹതപ്പെട്ടവർക്കായി വിതരണം ചെയ്യും.

ഷാർജാ ചാരിറ്റി ഇൻറർനാഷനൽ, കമ്യൂണിറ്റി ഡവലപ്മ​​െൻറ്​ അതോറിറ്റി, എം. ഒ. എച്ച്,  കെ.എം.സി.സി, വിവിധ ലേബർ ക്യാമ്പുകൾ, പളളികൾ തുടങ്ങിയവയുമായി സഹകരിച്ചാണ്  ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക. 18,000 ഇഫ്താർ ഭക്ഷ്യവിഭവങ്ങൾ ഷാർജാ ചാരിറ്റി ഇൻറർനാഷനലി​​െൻറ സഹകരണത്തോടെ തയ്യാറാക്കിയ ഷാർജ സജാ വ്യാവസായിക മേഖലയിലെ റമദാൻ ട​​െൻറിൽ വിതരണം ചെയ്യും.  ഒമാനിൽ റമദാൻ മാസക്കാലം 15,000 ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യും. ബഹ്റൈനിലെ വിവിധ ലേബർ ക്യാംപുകളിലായി 5,250 ഇഫ്താർ കിറ്റുകൾ നൽകും. കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിൽ 2,800 തൊഴിലാളികൾക്കാണ്   ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്നത്. സിംഗപ്പൂരിൽ 78,000 വെള്ളക്കപ്പുകൾ വിവിധ പളളികൾ കേന്ദ്രീകരിച്ച് ഗ്രൂപ്പ് വിതരണം ചെയ്യും. മലേഷ്യയിൽ 750 പ്രത്യേക റമദാൻ കിറ്റുകൾ ​ വിതരണം ചെയ്യും. 

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 3 പേരുൾപ്പെടുന്ന കുടുംബത്തിന് 10 ദിവസത്തെ  നോമ്പുതുറ വിഭങ്ങളൊരുക്കാനുളള ഭക്ഷ്യപദാർത്ഥങ്ങളാണ് ഇങ്ങിനെ വിതരണം ചെയ്യുക. പളളികളും അനാഥാലയങ്ങളും കേന്ദ്രീകരിച്ച് 1000 ഇഫ്താർ വിഭവ കിറ്റുകളും മലേഷ്യയിൽ ഗ്രൂപ്പ് വിതരണം ചെയ്യും. 
1993 ൽ സ്​ഥാപിതമായതു മുതൽ കോർപറേറ്റ് സാമൂഹിക പ്രതിബദ്ധതയിലൂന്നിയ പദ്ധതികളിൽ സജീവമാണ് മലബാർ ഗോൾഡ്  ഡയമണ്ട്സ്​.   ലാഭവിഹിതത്തി​​​െൻറ 5 ശതമാനം തുക സി.എസ്​.ആർ  പദ്ധതികൾക്കായി മാറ്റിവെക്കുന്നുണ്ടെന്ന്​ അധികൃതർ അറിയിച്ചു.

Tags:    
News Summary - malabar gold -uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.