മലബാർ ഗോൾഡ്​ ആൻറ്​  ഡയമണ്ട്സി​െൻറ ആദ്യ ചാർ​േട്ടഡ്​ വിമാനം നാട്ടിലെത്തി

ദുബൈ: മലബാർ ഗോൾഡ്​ ആൻറ്​  ഡയമണ്ട്സ്​ ടീം അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും സുരക്ഷിതമായും വേഗത്തിലും ഇന്ത്യയിലേക്ക് മടങ്ങാൻ ഏർപ്പെടുത്തിയ ആദ്യ ചാർട്ടേർഡ് വിമാനം ഷാർജയിൽ നിന്ന്​ കോഴിക്കോട്​ എത്തി. 25 കുട്ടികളടക്കം  171 യാത്രക്കാരാണ്​ ആദ്യ വിമാനത്തിൽ നാടണഞ്ഞത്​.  

കേരളത്തിനു പുറമെ തമിഴ്‌നാട്, മഹാരാഷ്​ട്ര, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും അഞ്ചോ ആറോ വിമാനങ്ങൾ ചാർട്ടർ ചെയ്യാനുള്ള പദ്ധതിയുണ്ട്.  ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഇന്ത്യയിലേക്ക് മടക്കി അയയ്ക്കാൻ  ചാർട്ടേർഡ് വിമാനം ഒരുക്കാൻ  മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മുൻകൈ എടുത്തത്​ സന്തോഷകരമാണെന്ന്​ ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ പറഞ്ഞു.
 
പ്രയാസകരമായ സാഹചര്യങ്ങളിൽ ഞങ്ങളുടെ ടീം അംഗങ്ങൾക്കും   കുടുംബങ്ങൾക്കും സ്വദേശത്തേക്ക് പ്രയാസ രഹിതമായ യാത്ര ഒരുക്കുവാനായി ഏർപ്പെടുത്തിയ ചാർ​േട്ടഡ്​ വിമാനം സാധ്യമാക്കുന്നതിന്​ ​ഇന്ത്യൻ കോൺസുലേറ്റും കേരള സർക്കാറും ഷാർജ എയർപോർട്ട്​ അതോറിറ്റിയും എയർ അറേബ്യയും വിലപ്പെട്ട സേവനങ്ങളാണ്​ നൽകിയതെന്ന്​ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്​ ഇൻറർനാഷണൽ ഓപ്പറേഷൻസ് എം.ഡി  ഷംലാൽ അഹമ്മദ് പറഞ്ഞു. 

പ്രായമായവർ, ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിടുന്നവർ, കുടുംബം ഒപ്പമുള്ളവർ, ജോലി നഷ്ടപ്പെട്ടവർ, ദീർഘനാളത്തേയ്ക്ക് അവധി തിരഞ്ഞെടുത്തവർ എന്നിവർക്കാണ് ചാർട്ടേർഡ് വിമാനങ്ങളിൽ മുൻഗണന നൽകുന്നതെന്ന് മലബാർ  ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.പി. അബ്ദുൾ സലാം പറഞ്ഞു.  കോവിഡ്​ പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കുന്നതിനും അവ പങ്കാളികളെയും,  ജീവനക്കാരെയും ബാധിക്കാതിരിക്കുന്നതിനുമായി പെർഫോമൻസ് കുറഞ്ഞ സ്റ്റോറുകൾ അടയ്ക്കാനും, ജീവനക്കാരുടെ എണ്ണം  കുറക്കാനും തീരുമാനമെടുത്തിട്ടുണ്ട്. ഈ വർഷം ഇന്ത്യയിലുടനീളം 18 പുതിയ സ്​റ്റോറുകൾ തുറക്കും, ഇൻറർനാഷണൽ ഓപ്പറേഷനിൽ നിന്ന് ജോലി നഷ്ടപ്പെട്ടവർക്ക് പുതിയ സ്റ്റോറുകളിൽ ജോലിയ്ക്ക് മുൻഗണന നൽകും.

Tags:    
News Summary - Malabar gold and diamond charterd flight-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.