അൽഐൻ: അൽഐൻ മലയാളിസമാജം ഇന്ത്യൻ സോഷ്യൽ സെന്ററുമായി സഹകരിച്ച് മുൻവർഷങ്ങളെ പോലെ കുട്ടികൾക്കായി 'മധുരം മലയാളം' വേനലവധി ക്യാമ്പ് സംഘടിപ്പിക്കുന്നു. മൂന്ന് മുതൽ 12വരെ ക്ലാസിലെ കുട്ടികൾക്കായി ആഗസ്റ്റ് 10 മുതൽ 20വരെ വൈകുന്നേരങ്ങളിൽ അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിലാണ് പരിപാടി. നാടക, ചലച്ചിത്ര സംവിധായകൻ, പരിശീലകൻ, കാസ്റ്റിങ് ഡയറക്ടർ, നടൻ എന്നീ മേഖലകളിൽ പ്രശസ്തനായ രാജേഷ് നാരായണൻ ക്ലാസുകൾ കൈകാര്യം ചെയ്യുമെന്ന് സംഘടകർ അറിയിച്ചു.
രജിസ്ട്രേഷന്: 0559612306, 0502317522 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.